ഹിൻഡൻബർഗ് റിപ്പോർട്ട് ആധികാരിക രേഖയല്ല; അദാനി ഓഹരി വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന് സുപ്രീം കോടതി
national news
ഹിൻഡൻബർഗ് റിപ്പോർട്ട് ആധികാരിക രേഖയല്ല; അദാനി ഓഹരി വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd January 2024, 11:02 am

ന്യൂദൽഹി: അദാനി ഓഹരി പെരുപ്പിച്ചുകാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട പൊതുതാത്പര്യ ഹരജി തള്ളി സുപ്രീം കോടതി.

ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു തെളിവായി കണക്കാക്കാൻ കഴിയില്ലെന്നും മൂന്നാം കക്ഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

നിലവിൽ സെബി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിൽ പരിധിയുണ്ടെന്നും അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുമെന്നും സുപ്രീം കോടതി അറിയിച്ചു.

സെബിയിൽ നിന്ന് അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറുന്നതിന് തക്കതായ തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.അദാനിയുടെ ഓഹരി വിഷയത്തിൽ കേന്ദ്ര സർക്കാരിന് ആശ്വാസം നൽകുന്ന വിധിയാണ് സുപ്രീം കോടതിയുടേത്.

Content Highlight: Supreme Court rejected plea to hire special investigation team on Adani stock scam