ന്യൂദൽഹി: മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് വീണ്ടും തിരിച്ചടി. കേസിൽ അന്വേഷണം നടത്തണമെന്ന ഹരജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പോരാട്ടം കോടതിക്ക് പുറത്ത് മതിയെന്ന് പറഞ്ഞാണ് ഹരജി തള്ളിയത്. മാത്യു കുഴൽനാടനെതിരെ കോടതി രൂക്ഷ വിമർശനവും നടത്തി.
ന്യൂദൽഹി: മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് വീണ്ടും തിരിച്ചടി. കേസിൽ അന്വേഷണം നടത്തണമെന്ന ഹരജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പോരാട്ടം കോടതിക്ക് പുറത്ത് മതിയെന്ന് പറഞ്ഞാണ് ഹരജി തള്ളിയത്. മാത്യു കുഴൽനാടനെതിരെ കോടതി രൂക്ഷ വിമർശനവും നടത്തി.
നേരത്തെ, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പറഞ്ഞ് മാത്യു കുഴൽനാടൻ എം.എൽ.എ കേരള ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഹരജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയെ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
കോടതികളെ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദികളാക്കരുതെന്ന് സുപ്രീം കോടതി വിമർശിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ പ്രകൃതി ക്ഷോഭമുള്ള സമയങ്ങളിൽ വയനാടിലടക്കം സജീവമായി ഇടപ്പെട്ട ആളാണെന്നും എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇതുപോലെ പ്രവർത്തിക്കരുതെന്നും കോടതി പറഞ്ഞു.
ഇതുപോലുള്ള കാര്യങ്ങളിൽ രാഷ്ട്രീയ പോരാട്ടത്തിന് വേണ്ടി കോടതികളെ വേദിയാകുന്നത് അനുവദിക്കാനാവില്ലെന്നും വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
സി.എം.ആർ.എൽ – എക്സ്ട്രാ ലോജിക് കരാറിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും പറഞ്ഞ് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെയാണ് ആദ്യം സമീപിച്ചത്. മാസപ്പടിയിൽ ഉദ്യോഗതതലത്തിൽ അഴിമതി നടന്നുവെന്നും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കേസാണെന്നും ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിൽ ഉന്നയിച്ചിരുന്നത്.
മാസപ്പടിയിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നടന്നു. സി.എം.ആർ.എല്ലും എക്സ്ട്രാ ലോജിക്കും തമ്മിലുള്ള പണമിടപാട് വിജിലൻസ് അന്വേഷണത്തിന് പരിധിയിൽ വരുമെന്നും ഹരജിയിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിജിലൻസ് ഇതിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും അവശമുന്നയിച്ചിരുന്നു. എന്നാൽ, മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു.
അതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കോടതിയിലും തിരിച്ചടി നേരിട്ടതോടെയായിരുന്നു ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിൽ എത്തിയത്.
Content Highlight: Supreme Court rejected Mathew Kuzhalnadan’s plea to conduct Vigilance Investigation in CMRL – Exalogic case