തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമണത്തിന് മാര്‍ഗരേഖ വേണം: സുപ്രീം കോടതി
Kerala
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമണത്തിന് മാര്‍ഗരേഖ വേണം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2012, 11:21 am

ന്യൂദല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമണങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗരേഖ കൊണ്ടുവരണമെന്ന് സുപ്രീം കോടതി. ഇതിനായി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പുതിയ മാര്‍ഗരേഖ കൊണ്ടുവരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമിതികളുടെ തലപ്പത്ത് സ്ത്രീകളായിരിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.[]

പുതിയ മാര്‍ഗരേഖ രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും കോടതി അറിയിച്ചു. തൊഴില്‍ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ 1997 ല്‍ പുറപ്പെടുവിച്ച “വിശാല മാര്‍ഗരേഖ”രൂപീകരിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഇതിനുവേണ്ടി പ്രത്യേക സമതിയുണ്ടാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ സമിതികള്‍ രൂപീകരിക്കണമെന്നും ഇതിന്റെ തലപ്പത്ത് സ്ത്രീകളായിരിക്കണമെന്നുമാണ് വിശാല മാര്‍ഗരേഖയില്‍ പറയുന്നത്.

എന്നാല്‍ ഈ മാര്‍ഗരേഖയില്‍ വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  കോടതി വീണ്ടും മാര്‍ഗരേഖ കര്‍ശനമാക്കുന്നത്.