എഡിറ്റര്‍
എഡിറ്റര്‍
ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്; ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
എഡിറ്റര്‍
Wednesday 15th November 2017 8:20pm

 

ന്യൂദല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലേയെന്നും കോടതി ആരാഞ്ഞു.


Also Read: സമീപഭാവിയില്‍ കേരളത്തില്‍ നിന്നൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; മൂന്നാം ബദലിലെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി രാജ്ദീപ് സര്‍ദേശായി


ജിഷ്ണുവിന്റെ കേസ് സി.ബി.ഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും അന്വേഷണത്തിലെ കാലതാമസം അതാണ് സൂചിപ്പിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

കോടതിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജിഷ്ണു കേസിന്റെ കേസ് ഡയറി നാളെ തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു.


Dont Miss: ശിശുദിനത്തില്‍ മഹിയുടെ മനം കവര്‍ന്ന് നാലാം ക്ലാസുകാരിയുടെ ഇന്റര്‍വ്യൂ; കൊച്ചുമിടുക്കിക്ക് മുന്നില്‍ ഇഷ്ട വിഷയം വെളിപ്പെടുത്തി ധോണി


കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സി.ബി.ഐയെയും കോടതി വിമര്‍ശിച്ചിരുന്നു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ മറുപടി നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്നായിരുന്നു സി.ബി.ഐക്കെതിരായ കോടതിയുടെ വിമര്‍ശനം. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന കാര്യം രേഖാമൂലം അറിയിക്കാനും സുപ്രീംകോടതി സി.ബ.ഐയോട് നിര്‍ദ്ദേശിച്ചിരുന്നു.

Advertisement