എഡിറ്റര്‍
എഡിറ്റര്‍
ബ്ലൂവെയിലിന്റെ വ്യാപനം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
എഡിറ്റര്‍
Friday 13th October 2017 6:38pm

ന്യൂദല്‍ഹി: ബ്ലൂവെയിലിന്റെ വ്യാപനം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഗെയിമിനെ കുറിച്ച് വിശദമായി പഠനം നടത്താനും അതിന്റെ വ്യാപനത്തെ കുറിച്ചും വിശദമായി അന്വേഷിക്കാനും വിദഗ്ധ സമിതി രൂപിക്കരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ബ്ലൂവെയില്‍ ഗെയിം തടയുന്നത് സംബന്ധിച്ച് തമിഴ്‌നാട് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഗെയിമിനെ അനുകൂലിക്കുന്ന ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവര്‍ നിര്‍ദേശം നല്‍കി.


Also Read യക്ഷിക്കഥയായി ബ്ലൂവെയിലും കഥ മെനഞ്ഞ് മാധ്യമങ്ങളും


അതേ സമയം ബ്ലൂവെയില്‍ ഗെയിമിന്റെ ആധികാരികത ഇപ്പോഴും ചോദ്യചിഹ്നമാണ്. വാര്‍ത്തകള്‍ക്കും കഥകള്‍ക്കും അപ്പുറം ഇങ്ങനെ ഒരു കളി ഉള്ളതായി യാതൊരു തെളിവും ആരുടെ പക്കലുമില്ല.

Advertisement