ശിവസേനയെ പിന്തുണച്ച് ബി.ജെ.പിയെ മാറ്റി നിര്‍ത്തണമെന്ന ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്; മഹാരാഷ്ട്രയില്‍ ഇരുപക്ഷത്തും തുടരന്‍ ചര്‍ച്ചകള്‍
national news
ശിവസേനയെ പിന്തുണച്ച് ബി.ജെ.പിയെ മാറ്റി നിര്‍ത്തണമെന്ന ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്; മഹാരാഷ്ട്രയില്‍ ഇരുപക്ഷത്തും തുടരന്‍ ചര്‍ച്ചകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 11:48 am

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്. എന്‍.സി.പിക്ക് മുമ്പിലാണ് കോണ്‍ഗ്രസ് ഈ ഫോര്‍മുല അവതരിപ്പിച്ചിട്ടുള്ളത്.

ശിവസേനയെ പുറത്ത് നിന്ന് കോണ്‍ഗ്രസ്-എന്‍.സിപി. സഖ്യം പിന്തുണക്കുക എന്നതാണ് ഈ ഫോര്‍മുല. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനാണ് ഈ ഫോര്‍മുല മുന്നോട്ട് വെച്ചത്.

ഈ ഫോര്‍മുലയെ എന്‍.സി.പി പിന്തുണക്കുമോ എന്ന് അറിവായിട്ടില്ല. എന്നാല്‍ ശിവസേനയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ഇന്നലെ ഫലം പുറത്ത് വന്നതിന് ശേഷം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഈ തീരുമാനം അറിഞ്ഞതിന് ശേഷം ശിവസേന ബി.ജെ.പിയുമായുള്ള വിലപേശല്‍ ശക്തമാക്കിയിട്ടുണ്ട്.

രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം പങ്ക് വെക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം പിന്തുണക്കുകയാണെങ്കില്‍ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ തികക്കാന്‍ ശിവസേനയ്ക്ക് കഴിയും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ