ഐ.പിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.
ഇതോടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക.
Qualifier 2 is officially locked in! 🔒
One final hurdle to the summit clash 🎟️#TATAIPL | #Qualifier2 | #TheFinalLeap | #GTvRR pic.twitter.com/y73BAkfWXC
— IndianPremierLeague (@IPL) May 27, 2026
എന്നാല്‍ എലിമിനേറ്റര്‍ റൗണ്ടിലെ പരാജയത്തിന് പിന്നാണ് ഹൈദരാബാദിന് മറ്റൊരു നാണക്കേടിന്റെ റെക്കോഡും തലയില്‍ വീണിരിക്കുകയാണ്. ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എലിമിനേറ്റര്‍ റൗണ്ടില്‍ പുറത്താകുന്ന ടീമായി മാറുകയാണ് ഉദയസൂര്യന്മാര്‍. നേരത്തെ ഈ നിര്‍ഭാഗ്യത്തിന്റെ റെക്കോഡില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമായിരുന്നു ഹൈദരാബാദ്.
— SunRisers Hyderabad (@SunRisers) May 27, 2026
ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ എലിമിനേറ്റര്‍ റൗണ്ടില്‍ പുറത്താകുന്ന ടീം
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 4*
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 3
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2
മുംബൈ ഇന്ത്യന്‍സ് – 2
രാജസ്ഥാന്‍ റോയല്‍സ് – 2
ഗുജറാത്ത് ടൈറ്റന്‍സ് – 1
ഓറഞ്ച് ആര്‍മിക്കെതിരെ 29 പന്തില്‍ 97 റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു വൈഭവ് സൂര്യവംശി അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. 334.48 എന്ന സ്ട്രൈക്ക് റേറ്റിലാണ് കുട്ടിത്താരം ഉദയ സൂര്യന്‍മാരെ അടിച്ചുപറത്തിയത്.
9️⃣7️⃣ runs of pure edge-of-the-seat brilliance 🫡
🎥 9️⃣7️⃣ seconds of Vaibhav Sooryavanshi doing 𝗩𝗮𝗶𝗯𝗵𝗮𝘃 𝗦𝗼𝗼𝗿𝘆𝗮𝘃𝗮𝗻𝘀𝗵𝗶 𝘁𝗵𝗶𝗻𝗴𝘀 🤩#TATAIPL | #Eliminator | #TheFinalLeap | #SRHvRR | @rajasthanroyals pic.twitter.com/587tfDrWTS
— IndianPremierLeague (@IPL) May 28, 2026
ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. അതേസമയം ഹൈദരാബാദിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 38 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ്.
ഹൈദരാബാദ് ബൗളിങ് നിരയില്‍ പ്രഫുല്‍ ഹിന്‍ജെ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ മലിംഗ, ശിവാങ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് നേടി പ്രഫുല്‍ ഹിംഗെ തിളങ്ങി.
Content Highlight: Sunrisers Hyderabad In Top Of Unwanted Record List
