ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മുല്ലാന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബിന് മുന്നില്‍ വെച്ചുനീട്ടിയത്. ഇതോടെ ഐ.പി.എല്ലില്‍ 29ാം തവണ 200+ സ്‌കാര്‍ രേഖപ്പെടുത്താന്‍ ഹൈദരാബാദിന് സാധിച്ചിരിക്കുകയാണ്.
മാത്രമല്ല ഒരു തകര്‍പ്പന്‍ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് ചേക്കേറാനും ഉദയസൂര്യന്‍മാര്‍ക്ക് സാധിച്ചു. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന രണ്ടാമത്തെ ടീമാകാനാണ് ഹൈദരാബാദിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുംബൈയാണ് മുന്നിലുള്ളത്. ചെന്നൈ, പഞ്ചാബ്, ബെംഗളൂരു എന്നീ ടീമുകളും ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനം പങ്കിടുന്നവരാണ്.
Time to give it our all with the ball 💪 pic.twitter.com/mGhSCxy5ao
— SunRisers Hyderabad (@SunRisers) April 11, 2026
ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന ടീം, എണ്ണം, എതിരാളി എന്ന ക്രമത്തില്‍
മുംബൈ ഇന്ത്യന്‍സ് – 8 – ദല്‍ഹി ക്യാപ്പിറ്റല്‍സ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 7 – പഞ്ചാബ് കിങ്‌സ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 7 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 7 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
പഞ്ചാബ് കിങ്‌സ് – 7 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 7 – പഞ്ചാബ് കിങ്‌സ്
ഹൈദബരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. വെറും 28 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. 264.29 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നേരിട്ട 18ാം പന്തിലായിരുന്നു അഭിഷേക് തന്റെ പത്താം ഐ.പി.എല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 33 പന്തില്‍ 39 റണ്‍സ് നേടിയ ഹെന്റിക് ക്ലാസനും 17 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷനും ഹൈദരാബാദിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.
Normalcy restored 😎pic.twitter.com/ON3XUcFS4C
— SunRisers Hyderabad (@SunRisers) April 11, 2026
അഭിഷേകിനൊപ്പം 23 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് നേടിയാണ് ഹെഡ് കളം വിട്ടത്. ഇരുവരും 49 പന്തില്‍ നിന്ന് 120 റണ്‍സിന്റെ ഫസ്റ്റ് വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പാണ് ഹൈദരാബാദിന് നല്‍കിയത്.
അതേസമയം പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റ് ഒരു വിക്കറ്റും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സ് നേടിയിട്ടുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്റിക്ക് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്‍ മലിംഗ
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, വിജയ്കുമാര്‍ വൈഷാക്, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍
Content Highlight: Sunrisers Hyderabad In Super Record Achievement In IPL Against A Team
