ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ വിജയം. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് പന്തുകള്‍ അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടം നടത്തിയത് ട്രാവിസ് ഹെഡ്ഡായിരുന്നു. 30പന്തില്‍ എട്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് താരം അടിച്ചുകൂട്ടയത്. താരത്തിന് പുറമെ ഹെന്റിക്ക് ക്ലാസന്‍ 30 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 65 റണ്‍സും നേടി പുറത്താകാതെ നിന്നു. 10 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടിയ സലില്‍ അറോറയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

അതേസമയം മുംബൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് റിയാന്‍ റിക്കള്‍ട്ടണാണ്. ഐ.പി.എല്ലില്‍ തന്റെ കന്നി സെഞ്ച്വറി നേടിയാണ് റിയാന്‍ മുംബൈയ്ക്ക് വേണ്ടി ആളിക്കത്തിയത്. 55 പന്തില്‍ 10 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 123* റണ്‍സ് നേടി പുറത്താകാതെയാണ് റിയാന്‍ ബാറ്റ് ചെയ്തത്. 223.64 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

22 പന്തില്‍ 46 റണ്‍സ് നേടിയ വില്‍ ജാക്‌സും മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 31 റണ്‍സ് നേടി മടങ്ങി. മറ്റാര്‍ക്കും മുംബൈയ്ക്ക് വേണ്ടി തിളങ്ങാനായില്ല.

അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.

Content Highlight: Sunrisers Hyderabad Beat Mumbai Indians In IPL