xxx ഉത്തേജക പാനീയത്തിന്റെ പ്രോമോട്ടറാകാന്‍ സണ്ണി ലിയോളിന് 1.5 കോടി രൂപ പ്രതിഫലം.[]
ജിസം 2 വിലൂടെ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച സണ്ണി ലിയോണ്‍ പരസ്യമേഖലയിലും, വെള്ളിത്തിരയിലും ഒരു പോലെ ചുവടുറപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്ത.
ഇതിന്റെ തുടക്കമെന്നോണം ഉത്തേജക പാനീയമായ xxx ന്റെ പ്രമോട്ടറായി ഈ പോണ്‍സ്റ്റാര്‍ കരാറുറപ്പിച്ചിരിക്കുയാണ്.
18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതലമുറയില്‍ ഭൂരിഭാഗം പേരും സണ്ണി ലിയോണിന്റെ ആരാധകരാണ്.
ലിയോണിന്റെ മുഖം തന്റെ ഉല്‍പ്പന്നത്തെ ജനപ്രിയമാക്കാന്‍ ഉപകരിക്കുമെന്നും xxx ന്റെ ഉടമയും നടനുമായ സച്ചിന്‍ ജോഷി പറഞ്ഞു.
ഇതിനായി ലിയോണുമായി ഒന്നര കോടി രൂപയുടെ കരാറാണ് ഉറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡില്‍ രണ്ടാമത്തെ ചിത്രത്തിന് തയ്യാറെടുക്കുകയാണ് സണ്ണി ലിയോണ്‍. രാഗിണി എം.എം.എസ് 2 എന്നാണ് ലിയോണിന്റെ പുതിയ ചിത്രത്തിന്റെ പേര്.
