എഡിറ്റര്‍
എഡിറ്റര്‍
ഇതാണ് പ്രതികാരം; പാമ്പിനെ ദേഹത്തിട്ട് പേടിപ്പിച്ച സുഹൃത്തിന് സണ്ണി ലിയോണിന്റെ എട്ടിന്റെ പണി
എഡിറ്റര്‍
Monday 27th November 2017 1:31pm

ഷൂട്ടിങ് ലൊക്കേഷനില്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കെ ദേഹത്ത് പാമ്പിനെ കൊണ്ടുവന്നിട്ട് പേടിപ്പിച്ച സുഹൃത്തിന് എട്ടിന്റെ പണികൊടുത്ത് നടി സണ്ണി ലിയോണ്‍.

സണ്ണിയുടെ ദേഹത്ത് സുഹൃത്ത് പാമ്പിനെ കൊണ്ടിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മറുപണിയുമായി സണ്ണി രംഗത്തെത്തിയത്.

ഇതിന്റെ വീഡിയോയും താരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതികാരം മധുരമുള്ള വിജയമാണെന്ന് പറഞ്ഞ് രണ്ടുകൈയിലും ചോക്ലേറ്റ് കേക്കുമായി സുഹൃത്തിന് പിന്നിലൂടെ എത്തുകയും കേക്ക് സുഹൃത്തിന്റെ മുഖത്ത് തേക്കുകയുമായിരുന്നു സണ്ണി.

വായനിയില്‍ മുഴുകിയിരിക്കെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തില്‍ ഒരു വേള ഞെട്ടിത്തരിച്ചു സുഹൃത്തും സെലിബ്രറ്റി മാനേജരുമായി രജനി. ഒട്ടും വൈകാതെ തന്നെ സണ്ണിക്ക് പിറകെ രജനി ഓടുന്നതും രജനിയെ വെട്ടിച്ച് സണ്ണി കുതിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞദിവസം സുഹൃത്ത് പാമ്പിനെ ദേഹത്ത് കൊണ്ടുവന്നിട്ടപ്പോള്‍ കസേരിയില്‍ നിന്നും ചാടിയെഴുന്നേറ്റ് അലറിവിളിക്കുന്ന സണ്ണിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.

Advertisement