നൂറ് കടന്ന അവസ്ഥയില്‍ സൈക്കിളിംഗ് തന്നെയാണ് ആരോഗ്യത്തിന് നല്ലത്; പെട്രോള്‍ വില വര്‍ധനവില്‍ സണ്ണി ലിയോണ്‍
national news
നൂറ് കടന്ന അവസ്ഥയില്‍ സൈക്കിളിംഗ് തന്നെയാണ് ആരോഗ്യത്തിന് നല്ലത്; പെട്രോള്‍ വില വര്‍ധനവില്‍ സണ്ണി ലിയോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th July 2021, 11:58 am

മുംബൈ: രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തത്. സെക്കിളുമായി നില്‍ക്കുന്ന ചിത്രങ്ങളും സണ്ണി ലിയോണ്‍ പങ്കുവച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഇന്ധനവില വര്‍ധനവിനെതിരെ കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കര്‍ഷക പ്രതിഷേധം ഉണ്ടാകും. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം.

സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇന്നത്തെ പ്രതിഷേധം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  sunny Leone against petrol price hike