'മമ്മൂട്ടി രോഗാവസ്ഥയിലാകും, അപകടമാണ്'; ഭ്രമയുഗം കണ്ടതും മെസേജിട്ടു: തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍
Malayalam Cinema
'മമ്മൂട്ടി രോഗാവസ്ഥയിലാകും, അപകടമാണ്'; ഭ്രമയുഗം കണ്ടതും മെസേജിട്ടു: തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th August 2025, 3:22 pm

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് സുനില്‍ പരമേശ്വരന്‍. കന്നടയില്‍ അഞ്ച് സിനിമകള്‍ക്ക് രചന നിര്‍വഹിച്ചതിന് ശേഷം അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്.

അനന്തഭദ്രം എന്ന നോവല്‍ രചിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഇന്ന് കാന്തല്ലൂര്‍ സ്വാമി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോള്‍ ചില കഥകള്‍ സിനിമയാക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയുകയാണ് സുനില്‍ പരമേശ്വരന്‍. മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയെ പറ്റിയും അദ്ദേഹം പറയുന്നു.

ഭ്രമയുഗം എന്ന സിനിമ കണ്ടയുടനെ തന്നെ ഞാന്‍ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് ഒരു മെസേജിട്ടിരുന്നു. ‘മമ്മൂട്ടി രോഗാവസ്ഥയിലാകും. ഇത് അപകടമാണ്’ എന്ന് പറഞ്ഞാണ് ഞാന്‍ അന്ന് മെസേജ് ഇട്ടത്,’ സുനില്‍ പരമേശ്വരന്‍ പറയുന്നു.

അബാക്ക് മീഡിയ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തില്‍ അനന്തഭദ്രം എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ എന്തുകൊണ്ടായിരുന്നു യക്ഷിയെ കൂടുതല്‍ സ്‌ക്രീനില്‍ കാണിക്കാതിരുന്നതെന്ന ചോദ്യത്തിനും സുനില്‍ മറുപടി നല്‍കി.

അനന്തഭദ്രം എന്ന നോവല്‍ വായിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകും, അതില്‍ അമ്മിണി എന്ന പേരില്‍ ഒരു പാവം യക്ഷിയുണ്ട്. അവള്‍ ആരെയും കൊല്ലില്ല. ചോര കുടിക്കുകയുമില്ല. അവള്‍ ആരെയും ഒന്നും ചെയ്യില്ല. ശാന്ത സ്വരൂപിണിയാണ്. നോവലില്‍ ഉടനീളം അമ്മിണിയെന്ന യക്ഷിയുണ്ട്.

പക്ഷെ സിനിമയില്‍ ‘അവിടെയൊരു യക്ഷിയുണ്ട്’ എന്ന് പറയുമ്പോള്‍ ഒരൊറ്റ ഷോട്ടില്‍ മാത്രമാണ് യക്ഷിയെ സന്തോഷ് (സംവിധായകന്‍ സന്തോഷ് ശിവന്‍) കാണിക്കുന്നത്. കാരണം രണ്ട് മണിക്കൂര്‍ 10 മിനിട്ടിന് അകത്ത് ആ സിനിമ നിര്‍ത്തണം. അതുകൊണ്ടാണ് നോവലിന്റെ കണ്ടന്റ് മാത്രമെടുത്ത് ഞാന്‍ സിനിമക്കുള്ള കഥയുണ്ടാക്കിയത്,’ സുനില്‍ പരമേശ്വരന്‍ പറയുന്നു.


Content Highlight: Sunil Parameswaran Talks About Mammootty And Bramayugam Movie