തൃശ്ശൂരിന് പിന്നാലെ തിരുവനന്തപുരത്ത് സൂര്യാഘാതം; ഒരാള്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍
Kerala News
തൃശ്ശൂരിന് പിന്നാലെ തിരുവനന്തപുരത്ത് സൂര്യാഘാതം; ഒരാള്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th September 2018, 8:33 am

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് സൂര്യാഘാതം ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഈയടുത്തായി വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൂര്യാഘാതം തുലാവര്‍ഷത്തിന് മുമ്പേ കേരളത്തില്‍ സംഭവിച്ചിരിക്കുകയാണ്.

തൃശൂരില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ തിരുവനന്തപുരത്തും സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ALSO READ: ഇന്ധനവില കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് പെട്രോളിന് 84 രൂപ കടന്നു


വീടിന്റെ ടെറസിലെ പായല്‍ നീക്കം ചെയ്യുന്നതിനിടെ വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ വിപഞ്ചികയില്‍ കോമളന്‍ എസ്. നായര്‍ക്കാണ് സൂര്യാഘാതത്തില്‍ പൊള്ളലേറ്റത്.

മുതുകില്‍ നീറ്റല്‍ അനുഭവപ്പെടുകയും കഴുത്തിന് താഴ്ഭാഗം പൊള്ളലേറ്റ് തൊലി ഇളകിയതായി കണ്ടെത്തുകയും ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കെ.എസ്.ഇ.ബി. തൈക്കാട് സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം.