അന്ന് ദൈവം ചിത്രയിലൂടെ ശ്വേതയുടെ ജീവിതത്തില്‍ ഇടപെട്ടതാകാം: സുജാത മോഹന്‍
Malayalam Cinema
അന്ന് ദൈവം ചിത്രയിലൂടെ ശ്വേതയുടെ ജീവിതത്തില്‍ ഇടപെട്ടതാകാം: സുജാത മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 10:39 pm

തന്റെ 12ാം വയസ് മുതല്‍ മലയാളത്തില്‍ പാടിത്തുടങ്ങിയ ഗായികയാണ് സുജാത മോഹന്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒമ്പതാം വയസില്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിത്തുടങ്ങിയ സുജാത രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടി. അക്കാലത്ത് കൊച്ചുവാനമ്പാടി എന്നാണ് സുജാത അറിയപ്പെട്ടിരുന്നത്. കേരള, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും സുജാത സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ മകളും ഗായികയുമായ ശ്വേതയെ കുറിച്ച് സംസാരിക്കുകയാണ് സുജാത മോഹന്‍.

‘പാട്ടിനോട് കുട്ടിക്കാലത്തൊന്നും ശ്വേത ഒട്ടും താല്‍പര്യം കാണിച്ചിട്ടില്ല. പാട്ടുപഠിത്തം ഇടയ്ക്ക് നിര്‍ത്തിയെങ്കിലും പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീണ്ടും ആഗ്രഹം പറഞ്ഞു. ചിത്രയാണ് ഗായിക ബിന്നി കൃഷ്ണകുമാറിന്റെ പേര് നിര്‍ദേശിച്ചത്. ദൈവം ചിത്രയിലൂടെ ശ്വേതയുടെ ജീവിതത്തില്‍ ഇടപെട്ടതാകാം. പാട്ടിനെ ശ്വേത ഇത്രമാത്രം സീരിയസായി ഇപ്പോള്‍ കാണാന്‍ കാരണം ബിന്നിയാണ്,’ സുജാത പറയുന്നു.

ബോംബെ എന്ന സിനിമയിലെ ‘നീ സിരിത്താല്‍ ദീവാ ന’ എന്ന പാട്ടിന് വേണ്ടി റഹ്‌മാന്‍ ശ്വേതയെക്കൊണ്ടു കോറസ് പാടിച്ചിട്ടുണ്ടെന്നും അന്നു ശ്വേതയ്ക്ക് ആറോ ഏഴോ വയസ് മാത്രമായിരുന്നുവെന്നും സുജാത പറയുന്നു.

‘ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിനു തയാറെടുക്കുന്ന സമയത്താണ് ശ്വേത വളരെ സീരിയസായി ആ ആവശ്യം പറഞ്ഞത്, സിനിമയില്‍ പാടാന്‍ ആഗ്രഹമുണ്ട്. അന്നു തന്നെ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു, ‘സിനിമയില്‍ അവസരം ലഭിക്കാന്‍ ഒരു തരത്തിലും ഹെല്‍പ് ചെയ്യില്ല. റെക്കമെന്റേഷനും പ്രതീക്ഷിക്കണ്ട. നിന്റെ കഴിവു മനസ്സിലാക്കി വരുന്ന അവസരങ്ങളിലൂടെ മുന്നേറണം’ എന്ന്. പിന്നെ കുറച്ച് പാട്ടുകള്‍ പാടി ഡെമോ റിക്കോര്‍ഡ് ചെയ്ത സംഗീതസംവിധായകരെ കേള്‍പ്പിക്കാന്‍ സഹായം ചെയ്തുകൊടുത്തു,’സുജാത പറയുന്നു.

Content Highlight: Sujatha mohan says that   Shweta never showed any interest in singing as a child