എഡിറ്റര്‍
എഡിറ്റര്‍
സംഘര്‍ഷമുണ്ടാക്കാന്‍ ഗുര്‍മീതിന്റെ ‘ആത്മഹത്യാ സ്‌ക്വാഡ്’
എഡിറ്റര്‍
Thursday 31st August 2017 11:54am

 

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ ശിക്ഷവിധിക്കപ്പെട്ട ഗുര്‍മീത് റാം റഹീമിന്റെ അനുയായികള്‍ സംഘര്‍ഷത്തിന് ഒരുങ്ങുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഗുര്‍മീതിനെതിരായ സി.ബി.ഐ അന്വേഷണം ആരംഭിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ആത്മഹത്യാ സ്‌ക്വാഡുകള്‍ വീണ്ടും സജീവമാകുന്നതായി ഇന്റലിജന്‍സ് ഐ.ജി എ.കെ റാവു പറയുന്നു.

ആഗസ്റ്റ് 27ന് ഹരിയാനയിലെ അംബാലയില്‍ നിന്നും 38 ലക്ഷവുമായി രണ്ടു പേരെ പിടികൂടിയിരുന്നു. ഇത് സംഘര്‍ഷമുണ്ടാക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വിതരണം ചെയ്യനാണെന്ന് കണ്ടെത്തിയിരുന്നു.


Read more:   ആദിവാസികളെ ശത്രുപക്ഷത്ത് കാണുന്ന മോദീ, താങ്കളെ വൈകാതെ ജനം വലിച്ച് താഴെയിടും; മുന്‍കേന്ദ്രമന്ത്രി സംസാരിക്കുന്നു


ഗുര്‍മീതിനെ ശിക്ഷിച്ച കോടതി വിധി വന്ന ശേഷം ആത്മഹത്യാ ഭീഷണിയടക്കം മുഴക്കി കൊണ്ടുള്ള ദേരാ അനുയായികളുടെ ശപഥപത്രങ്ങള്‍ പുറത്തു വന്നിരുന്നു.

ദേരാസച്ചാ സൗദ പ്രചരിപ്പിക്കുന്ന മാനവികതയക്ക് വേണ്ടി ജീവന്‍ നല്‍കുകയാണെന്നും അപകടത്തിലോ മറ്റേതെങ്കിലും രീതിയിലോ കൊല്ലപ്പെട്ടാല്‍ ദേരാ സച്ചാ സൗദ ഉത്തരവാദികളാകില്ലെന്നുമൊക്കെയാണ് ചില സത്യവാങ്മൂലങ്ങളില്‍ പറയുന്നത്.

സംഘര്‍ഷത്തിനിടെ ദേരാ കേന്ദ്രങ്ങളില്‍ നിന്ന് എ.കെ. 47 തോക്കുള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.

Advertisement