ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ ഒരു തീവ്രവാദി പള്ളിയില്‍ പ്രവേശിച്ച് അവിടെയുള്ള ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഒരു സ്‌ഫോടകവസ്തു ഉപയോഗിച്ച് സ്വയം ചാവേറാകുകയും ചെയ്തുവെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം ചാവേറായ വ്യക്തി പള്ളിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പിന്നീട് പള്ളിക്കുള്ളില്‍ കയറി വരുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ആക്രമണം ഭീകരാക്രമാണമാണെന്നാണ് സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ മൊസ്തഫ പറഞ്ഞത്.
പള്ളിക്കുള്ളില്‍ സാരമായ കേടുപാടുകള്‍ ഉണ്ടായതായും ഇരിപ്പിടങ്ങളും രക്തം തെറിച്ച ചുവരുകളും പുറത്ത് വന്ന ചിത്രങ്ങളില്‍ കാണാം. വിമതസേന ഡമസ്‌കസ് പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇന്നലെയുണ്ടായതെന്നാണ് വിവരം.
Content Highlight: Suicide attack on church in Damascus; 22 killed