ധനുഷിന് ഇനി സുഹാസും ഷര്‍ഫുവും തിരക്കഥയൊരുക്കും; കാര്‍ത്തിക് നരേന്‍ സംവിധാനം
indian cinema
ധനുഷിന് ഇനി സുഹാസും ഷര്‍ഫുവും തിരക്കഥയൊരുക്കും; കാര്‍ത്തിക് നരേന്‍ സംവിധാനം
ന്യൂസ് ഡെസ്‌ക്
Tuesday, 10th March 2020, 2:37 pm

ധ്രുവങ്ങള്‍ പതിനാറ്, മാഫിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ധനുഷാണ് നായകന്‍. ആ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതാവട്ടെ മലയാളികളായ രണ്ട് തിരക്കഥാകൃത്തുക്കളാണ്. സുഹാസും ഷര്‍ഫുവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമല്‍നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമാ അരങ്ങേറ്റം നടത്തിയത്. പിന്നീട് മുഹ്സിന്‍ പരാരിക്കൊപ്പം വൈറസ് എന്ന സിനിമയുടെ രചനയിലും ഇവര്‍ പങ്കാളികളായി.

ത്രില്ലര്‍ ചിത്രമാണ് കാര്‍ത്തിക് നരേന്‍ ഒരുക്കുന്നതെന്നറിയുന്നു. സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളിലെത്തും.

ധനുഷും സഹോദരന്‍ ശെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രവും പ്രഖാപിച്ചിട്ടുണ്ട്. പുതുപ്പേട്ടൈ 2വിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ