'നല്ല ഒന്നാന്തരം പ്രേമം' പറഞ്ഞ് സൂഫിയും സുജാതയും ട്രെയിലര്‍ പുറത്തിറങ്ങി
Movie Trailer
'നല്ല ഒന്നാന്തരം പ്രേമം' പറഞ്ഞ് സൂഫിയും സുജാതയും ട്രെയിലര്‍ പുറത്തിറങ്ങി
ന്യൂസ് ഡെസ്‌ക്
Wednesday, 24th June 2020, 12:43 pm

ജയസൂര്യയും ബോളിവുഡ് താരം അതിഥി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ട്രെയിലര്‍ പുറത്തിറങ്ങി. നരണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജൂലൈ മൂന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം പറയുന്ന ട്രെയിലറില്‍ ഇരുമതങ്ങളില്‍ നിന്നുമുണ്ടാകുന്ന പ്രതിസന്ധികളും ‘ലൗ ജിഹാദും’ പ്രതിപാദിക്കുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ഒരുക്കുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദത്തിലായിരുന്നു. 200 ലേറെ രാജ്യങ്ങളിലായാണ് ചിത്രം റിലീസിനെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലാണ് അതിഥി റാവു മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് അതിഥി റാവു മലയാളത്തില്‍ വേഷമിടുന്നത്.

അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം. ജയചന്ദ്രന്‍ സംഗീത സംവിധാനവും ദീപു ജോസഫ്് എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിനയ് ബാബുവാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.