എഡിറ്റര്‍
എഡിറ്റര്‍
‘ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വാ..കാത്തിരിക്കാം’;ശോഭാ സുരേന്ദ്രനെതിരെ വീണ്ടും സുധീഷ് മിന്നി
എഡിറ്റര്‍
Tuesday 8th August 2017 2:13pm

കോഴിക്കോട്: തന്റെ കരണത്തടിക്കുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് വീണ്ടും സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശോഭാ സുരേന്ദ്രന്റെ ജന്മനാടായ ചങ്ങരംകുളത്ത് ഇന്ന് ഏഴ് മണിയ്ക്ക് പ്രസംഗിക്കും കരണക്കുറ്റിക്കടിക്കാന്‍ വാ കാത്തിരിക്കുമെന്നാണ് ഫേസ്ബുക്ക പോസ്റ്റ്.

നേരത്തേ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന സുധീഷ് മിന്നിയുടെ കരണം അടിച്ചുപൊട്ടിക്കുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയുടെ അഭിമുഖത്തിനിടെ ഇക്കാര്യം അവതാരകന്‍ ശോഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും കൈയില്‍ കിട്ടിയാല്‍ തല്ലുമെന്നും ശോഭ ആവര്‍ത്തിച്ചു.


Also Read: സൗരോര്‍ജ പാനല്‍ നിര്‍മ്മിച്ചതിലും കെട്ടിട നിര്‍മ്മാണത്തിലും വീഴ്ച വരുത്തി; ജേക്കബ് തോമസിനെതിരെ സി.എ.ജി റിപ്പോര്‍ട്ട്


ശോഭാ സുരേന്ദ്രന്‍ ജനിച്ച നാട്ടില്‍ പരിപാടി ഒരുക്കിയ മലപ്പുറം ഡി.വൈ.എഫ്.ഐയ്ക്ക് അഭിനന്ദനം എന്ന ക്യാപ്ഷനോടെയാണ് സുധീഷ് മിന്നിയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Advertisement