അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സുധീഷ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് സുധീഷ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.
ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകളില്‍ സുധീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തീവണ്ടി എന്ന ചിത്രത്തിലൂടെ ക്യാരക്ടര്‍ റോളുകളും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ഇപ്പോള്‍ സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്.
സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും എന്നാല്‍ തനിക്ക് കിട്ടിയത് നല്ല കഥാപാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആ കഥാപാത്രം ജനങ്ങള്‍ ശ്രദ്ധിക്കാതെ പോയതില്‍ തനിക്ക് ചെറിയ വിഷമമുണ്ടെന്നും സുധീഷ് പറഞ്ഞു. സുധാകരന്‍ നായര്‍ എന്ന ആ കഥാപാത്രം ഒരു നാടകക്കാരനാണെന്നും അതുകൊണ്ട് തന്റെ അച്ഛന്റെ മാനറിസങ്ങള്‍ അതില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും സുധീഷ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സിനിമ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും എനിക്ക് കിട്ടിയത് ഉഗ്രന്‍ കഥാപാത്രമായിരുന്നു. ഞാന്‍ ഭയങ്കര സന്തോഷത്തോടെ ചെയ്ത ഒരു ക്യാരക്ടറായിരുന്നു അത്. ജനങ്ങള്‍ ഏറ്റെടുക്കാത്തതില്‍ ഒരു ചെറിയ വിഷമം മാത്രമേ ഉള്ളു. അത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കഥാപാത്രമാണ്. കാരണം സിനിമയിലെ കഥാപാത്രം ഒരു നാടകക്കാരനാണ്. അതുകൊണ്ട് എന്റെ അച്ഛന്റെ പല മാനറിസങ്ങളും എനിക്കതില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ ആ കഥാപാത്രത്തിന്റെ പേരും അച്ഛന്റെ പേരായിരുന്നു. സുധാകരന്‍ നായര്‍,’ സുധീഷ് പറയുന്നു.
സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. 2022ല്‍ പുറത്തിറങ്ങിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ, ഇരു കഥാപാത്രങ്ങളുടെയും പ്രണയമാണ് ഈ സിനിമയില്‍ തുടര്‍ച്ചയായി കാണിക്കുന്നത്. സിനിമയില്‍ രാജേഷ് മാധവന്‍, ചിത്ര നായര്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ അഭിനയിച്ചത്.
Content Highlight: Sudheesh about his character in the movie, Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha