എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്ത: സുധാകര്‍ റെഡ്ഡി
എഡിറ്റര്‍
Friday 22nd September 2017 1:22pm


തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്ത തന്നെയെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സനാതന്‍ സന്‍സ്തയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് സുധാകര്‍ റെഡ്ഡി സനാതന്‍ സന്‍സ്തയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.


Also Read:  ‘അറിയാവുന്നവര്‍ക്കറിയാം, ചാണ്ടിച്ചായന്‍ ആ ടൈപ്പ് അല്ലെന്ന്’; എഷ്യാനെറ്റിനു നേരെയുള്ള അക്രമണത്തെക്കുറിച്ച് ജയശങ്കര്‍


കഴിഞ്ഞ അഞ്ചാം തീയ്യതിയായിരുന്നു ബംഗളൂരുവിലെ വീട്ടില്‍ വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും കൊലപാതകങ്ങള്‍ക്ക് സമാനമായി വെടിയേറ്റായിരുന്നു ഗൗരിയുടെയും മരണം. കല്‍ബുര്‍ഗി വധത്തിനു പിന്നിലും സനാതന്‍ സന്‍സ്തയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബി.ജെ.പിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ‘കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കില്ല. പാനമ പേപ്പറില്‍ ഇടംപിടിച്ച 500 ഇന്ത്യക്കാരെ സംരക്ഷിക്കുന്നതെന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അവരുടെ പേരുവിവരം വെളിപ്പെടുത്തണം.’ അദ്ദേഹം പറഞ്ഞു.


Dont Miss: ‘അറിയാവുന്നവര്‍ക്കറിയാം, ചാണ്ടിച്ചായന്‍ ആ ടൈപ്പ് അല്ലെന്ന്’; എഷ്യാനെറ്റിനു നേരെയുള്ള അക്രമണത്തെക്കുറിച്ച് ജയശങ്കര്‍


ബി.ജെ.പിയുടെ പ്രതിപക്ഷമാകാന്‍ തക്ക പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സുധാകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു. ‘ബി.ജെ.പിയുടെ പ്രതിപക്ഷമാകാന്‍ തക്ക പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്ത് അവര്‍ക്ക് ഇപ്പോഴില്ല. 2019ല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴേ തീരുമാനമെടുക്കുന്നത് അനുചിതം.
മതനിരപേക്ഷത ഉയര്‍ത്തുന്ന പാര്‍ട്ടികളുമായും ബഹുജന സംഘടനകളുമായും ചേര്‍ന്നുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് ലക്ഷ്യം.’ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ തോമസ് ചാണ്ടിക്കെതിരായ വിവാദത്തെക്കുറിച്ച് പ്രതികരിച്ച സി.പി.ഐ സെക്രട്ടറി ആരോപണം എല്‍. ഡി.എഫ് ആണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കണം എന്നതാണ് സി.പി.ഐയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Advertisement