ഏറ്റവും ഇഷ്ടമുള്ള നടിയെ ചോദിച്ചാല്‍ ആ മലയാളം നടിയുടെ പേര് പറയും, അവരുടെ എല്ലാ മലയാളം സിനിമകളും കണ്ടിട്ടുണ്ട്: സുധ കൊങ്കാര
Film News
ഏറ്റവും ഇഷ്ടമുള്ള നടിയെ ചോദിച്ചാല്‍ ആ മലയാളം നടിയുടെ പേര് പറയും, അവരുടെ എല്ലാ മലയാളം സിനിമകളും കണ്ടിട്ടുണ്ട്: സുധ കൊങ്കാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th April 2022, 4:45 pm

ഇരുതി സുട്രു, സൂരറൈ പോട്ര് എന്നീ ചിത്രങ്ങള്‍ കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത സംവിധായികയാണ് സുധ കൊങ്കാര. മണി രത്‌നത്തിന്റെ അസിസ്റ്റര്‍ ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ച സുധ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏഴ് സിനിമകള്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്.

രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിനായി സുധ തിരക്കഥയുമെഴുതിയിരുന്നു. തിനിക്കേറ്റവും ഇഷ്ടമുള്ള നടിയാണ് ഉര്‍വശി എന്ന് പറയുകയാണ് സുധ കൊങ്കാര. അവരുടെ മലയാളം സിനിമകളെല്ലാം താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ തമിഴിലാണ് ഇമോഷണല്‍ റോളുകള്‍ ചെയ്യാത്തതെന്നും സുധ പറഞ്ഞു.

സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഉര്‍വശിയെ ഇമോഷണല്‍ റോളില്‍ സൂരറൈ പോട്രില്‍ കണ്ടു, അങ്ങനെയൊരു റോളിലേക്ക് കൊണ്ടുവരണമെന്ന് ചിന്ത എങ്ങനെയുണ്ടായി എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘ഉര്‍വശി മാമിന്റെ വലിയ ഫാനാണ് ഞാന്‍. ഇന്ന് ഏറ്റവും ഇഷ്ടമുള്ള നടി ആരാണെന്ന് ചോദിച്ചാല്‍ ഉര്‍വശി മാമിന്റെ പേരേ ഞാന്‍ പറയൂ. ചെറിയ പ്രായം മുതലേ അവരെ എനിക്ക് ഇഷ്ടമാണ്. ദ്രോഹി എന്ന സിനിമയിലെ അമ്മയുടെ കഥാപാത്രം ചെയ്യാനായി ഞാന്‍ ഉര്‍വശി മാമിനെ വിളിച്ചിരുന്നു. അപ്പോള്‍ പ്രഗ്നന്റ് ആയിരുന്നത് കൊണ്ട് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഡബ്ബിംഗ് ഉര്‍വശി മാമാണ് ചെയ്തത്.

Suriya inspired my performance in 'Soorarai Pottru' - Urvashi exclusive  video interview - News - IndiaGlitz.com

അന്നു മുതല്‍ എനിക്കവരെ അറിയാം. അവര്‍ മികച്ച അഭിനേത്രിയാണ്. അവരുടെ എല്ലാം മലയാള സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. തമിഴിലാണ് അവര്‍ ഇമോഷണല്‍ റോളുകള്‍ ചെയ്യാതെയുള്ളൂ,’ സുധ പറഞ്ഞു.

സൂര്യയെ തന്നെ വീണ്ടും നായകനാക്കി പുതിയ ചിത്രമൊരുക്കുകയാണ് സുധ. കെ.ജി.എഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ നിര്‍മാണം. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.

Content Highlight: sudha kongara says urvasi is her favorite actress