ഭയങ്കര ഗ്ലാമറായിട്ടുണ്ടല്ലോ, എന്റെ ലുക്ക് കണ്ടിട്ട് മമ്മൂക്ക പറഞ്ഞു: സുദേവ് നായര്‍
Film News
ഭയങ്കര ഗ്ലാമറായിട്ടുണ്ടല്ലോ, എന്റെ ലുക്ക് കണ്ടിട്ട് മമ്മൂക്ക പറഞ്ഞു: സുദേവ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 11:52 pm

എബ്രഹാമിന്റെ സന്തതികളിലും ഭീഷ്മ പര്‍വ്വത്തിലും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോള്‍ പേടി തോന്നിയിട്ടുണ്ടെന്ന് സുദേവ് നായര്‍. എന്നാല്‍ പേടിക്കണ്ട ആവശ്യമില്ലായിരുന്നെന്നും ഒപ്പം അഭിനയിക്കുന്ന ആളുകളെ മമ്മൂട്ടി എപ്പോഴും കംഫര്‍ട്ടബിളാക്കുമെന്നും ഫില്‍മി ഹുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സുദേവ് പറഞ്ഞു.

‘മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ എപ്പോഴും നെര്‍വസാവും. എബ്രഹാമിന്റെ സന്തതികളിലും ഭീഷ്മ പര്‍വത്തിലും അഭിനയിച്ചപ്പോള്‍ ഞാന്‍ നെര്‍വസായിരുന്നു. സത്യത്തില്‍ പേടിക്കേണ്ട ഒരു ആവശ്യവും ഇല്ല. മമ്മൂക്ക ഭയങ്കര കൂളാണ്.

റോള്‍ മോഡലാവാന്‍ ആഗ്രഹിക്കുന്ന ആളുടെ മുന്നില്‍ പോയി ഡയലോഗ് പറയുമ്പോഴൊക്കെ ഒരു പേടി ഉണ്ട്. ഞാന്‍ ചെയ്യുന്നത് തെറ്റാവരുത്, മമ്മൂക്കക്ക് എന്നെ പറ്റി മോശം ഇമ്പ്രഷന്‍ ഉണ്ടാവരുത് എന്ന് തോന്നും. അപ്പോള്‍ ഞാന്‍ എക്‌സ്ട്രാ പ്രിപ്പയര്‍ ചെയ്ത് പോവും.

മമ്മൂക്ക എല്ലാവരേയും ഭയങ്കര കംഫര്‍ട്ടബിളാക്കും. ഭീഷ്മ പര്‍വത്തിലേക്ക് ആദ്യം പോയപ്പോള്‍ എന്റെ ലുക്കൊക്കെ കണ്ടിട്ട് മമ്മൂക്ക പറഞ്ഞു ഭയങ്കര ഗ്ലാമറണല്ലോയെന്ന്. മമ്മൂക്കയുടെ അടുത്ത് നിന്നും അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കോണ്‍ഫിഡന്‍സ് വരും. മമ്മൂക്കയുടെ കൂടെ അഭിനയിച്ച് വീട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ ഫ്‌ളോട്ടിങ്ങ് പോലെയാണ്. എന്തോ നന്നായിട്ട് ലൈഫില്‍ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നും,’ സുദേവ് പറഞ്ഞു.

വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന മോണ്‍സ്റ്ററാണ് ഇനി ഉടന്‍ പുറത്തിറങ്ങുന്ന സുദേവിന്റെ ചിത്രം. ഒക്ടോബര്‍ 21ന് ചിത്രം റിലീസ് ചെയ്യും.

Content Highlight: Sudev Nair says he was nervesed when he acted with Mammootty