ന്യൂയോർക്ക്: സുഡാൻ ആഭ്യന്തര യുദ്ധത്തിലെ വെടിനിർത്തൽ കരാർ പുതുക്കി ഐക്യരാഷ്ട്ര സഭ.
ഡാഫറിലേയും കോർഡോഫാനിലെയും യുദ്ധങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അടിയന്തര വെടിനിർത്തൽ നടപ്പിലാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്.

സുഡാൻ പ്രധാനമന്ത്രി കാമിൽ ഇദ്രിസ് യു.എൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച സമാധാന പദ്ധതിക്ക് പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രസ്താവന.
‘സുഡാൻ ഐക്യവും പ്രാദേശിക സമഗ്രതയും കാത്തുസൂക്ഷിക്കുന്ന ഒരു ശാശ്വത വെടിനിർത്തൽ വേണം. ശത്രുത ഉടനടി അവസാനിപ്പിക്കണം,’ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ആർ.എസ്.എഫിന്റെ നിരായുധീകരണമായിരുന്നു കാമിൽ ഇദ്രിസ് അവതരിപ്പിച്ച സമാധാന പ്രമേയത്തിൽ പ്രധാനം. എന്നാൽ ആർ.എസ്.എഫ് പദ്ധതിയെ നിഷേധിച്ചിരുന്നു.
ഡ്രോൺ ആക്രമണങ്ങൾ, കുടിയിറക്കം, സമാധാന സേനാംഗങ്ങളുടെ കൊലപാതകം എന്നിവയിലൂടെ സുഡാനിൽ അപകടസാഹചര്യങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്നും യു.എൻ അറിയിച്ചു.
സംഘർഷം അടുത്തവർഷത്തിലേക്ക് കടക്കുകയാണെന്നും ശ്വാശതമായ പരിഹാരം വേണമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സമാധാന പദ്ധതി നടപ്പിലാക്കണമെന്നും യു.എൻ കൂട്ടിച്ചേർത്തു.
ഡാർഫറിലെ അംബ്രോ, അബു ഖമ്ര, സിർബ എന്നീ പട്ടണങ്ങളിൽ ആർ.എസ്.എഫ് നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 ലധികം പേർ കൊല്ലപ്പെട്ടതായി സുഡാൻ ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു.
വംശീയ അടിസ്ഥാനത്തിൽ സാധാരണക്കാരെ മനപൂർവം ലക്ഷ്യം വച്ച് നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും സംഘം പറഞ്ഞു.
Content Highlight: Sudan civil war; United Nations renews ceasefire agreement