ഡിസംബറില്‍ 32 ദിവസമോ? പുതുവര്‍ഷം മറന്ന് സുഡാന്‍; ട്രോളി സോഷ്യല്‍ മീഡിയ
international
ഡിസംബറില്‍ 32 ദിവസമോ? പുതുവര്‍ഷം മറന്ന് സുഡാന്‍; ട്രോളി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 4:21 pm

സുഡാന്‍: ലോകം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ 2020 ലെ ആദ്യദിവസം തന്നെ മറന്ന് സുഡാന്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍.

സുഡാന്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ടില്‍ 32 ഡിസംബര്‍ എന്ന് സ്റ്റാമ്പ് പതിച്ച ചിത്രം ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

2019 സുഡാനില്‍ ഇതുവരെയും അവസാനിച്ചിട്ടില്ല എന്ന ടാഗോടു കൂടിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തത്.

സുഡാനിലെ ഖാര്‍ത്തോം വിമാനത്താവളത്തിലാണ് യാത്രക്കാരന്റെ പാസ്‌പോര്‍ട്ടില്‍ നിലവിലില്ലാത്ത 32 ഡിസംബര്‍ എന്ന് പതിച്ച് നല്‍കിയത്. ഇത് കണ്ട് മറ്റുള്ളവരും പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നു.

 

സുഡാനില്‍ മാത്രം 2019 അവസാനിച്ചിട്ടില്ല എന്ന തരത്തില്‍ ആളുകള്‍ കമന്റ് ചെയ്തിരുന്നു. ചിലര്‍ ഇത് അധികാരികളുടെ ഭാഗത്തുനിന്നു വന്ന തെറ്റാണെന്നും പറഞ്ഞു.

ലോകത്തുള്ളവരെല്ലാവരും എല്ലാം മറന്ന് പുതുവര്‍ഷം ആഘോഷിച്ചപ്പോഴാണ് സുഡാന്‍ വിമാനത്താവളത്തില്‍ വലിയൊരു തെറ്റ് സംഭവിച്ചത്.

ലോകത്തെല്ലായിടത്തും പ്രതിഷേധങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 2019ല്‍ കടന്നു പോയത്. മുന്‍ അധികാരി ഒമര്‍ അല്‍ ബാഷിറിനെതിരായ പ്രതിഷേധങ്ങള്‍ സുഡാനിലും നടന്നിരുന്നു.