യുവാക്കളെ എന്ത് ആകര്‍ഷിക്കുമെന്ന് തിരിച്ചറിയലാണ് വിജയത്തിനുള്ള വഴി: ജോണ്‍ എബ്രഹാം
Movie Day
യുവാക്കളെ എന്ത് ആകര്‍ഷിക്കുമെന്ന് തിരിച്ചറിയലാണ് വിജയത്തിനുള്ള വഴി: ജോണ്‍ എബ്രഹാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th July 2012, 10:46 am

ആദ്യ നിര്‍മാണ സംരംഭമായ വിക്കി ഡോണറിലൂടെ തന്നെ മികച്ച വിജയം കൊയ്‌തെടുത്ത താരമാണ് ജോണ്‍ എബ്രഹാം. വിജയത്തിനെന്തെങ്കിലും കുറുക്കുവഴി കണ്ടെത്തിയിട്ടുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജോണ്‍ പറഞ്ഞത് മികച്ച വര്‍ക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചാല്‍ വിജയം താനേവരുമെന്നാണ്. []

എന്താണ് യുവാക്കളെ ആകര്‍ഷിക്കുകയെന്ന് തിരിച്ചറിയുന്നതിലാണ് വിജയമെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. യുവാക്കള്‍ക്കുവേണ്ടിയുള്ള ചിത്രങ്ങള്‍ ഒരുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നടന്‍ നിര്‍മാതാവാകുമ്പോള്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നായക കഥാപാത്രം അവര്‍ തന്നെ ചെയ്യുന്നതാണ് പതിവ്. എന്നാല്‍ ആ പതിവില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ജോണ്‍ പറയുന്നത്. ” എനിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് ഞാന്‍ നിര്‍മിക്കുക. അതില്‍ മറ്റ് താരങ്ങളായാല്‍പോലും. ആയുഷ്മാനില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. അദ്ദേഹത്തെ വച്ച് മറ്റൊരു ചിത്രം കൂടി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നുണ്ട്.” ജോണ്‍ വ്യക്തമാക്കി.

വിക്കി ഡോണറിനുശേഷം ആയുഷ്മാന്‍ ഖുരാനയെ നായകനാക്കി ഹമാരാ ബജാജ് എന്ന ചിത്രം ഒരുക്കാനുള്ള പദ്ധതി വ്യക്തമാക്കിക്കൊണ്ട് ജോണ്‍ പറഞ്ഞു.

ജോണിന്റെ ബാനറില്‍ മറ്റ് ചിത്രങ്ങള്‍ കൂടി അണിയറയിലുണ്ട്.  ജാഫ്‌ന, ഹമാരാ ബജാജ്, കാലാ ഖോഡ എന്നീ ചിത്രങ്ങളാണ് ജോണ്‍ പുറത്തിറക്കാനുദ്ദേശിക്കുന്നത്.