സഞ്ജുവല്ല, 100 ശതമാനം അവനാകുമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്; അഭിപ്രായവുമായി ബദരീനാഥ്
Cricket
സഞ്ജുവല്ല, 100 ശതമാനം അവനാകുമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്; അഭിപ്രായവുമായി ബദരീനാഥ്
ശ്രീരാഗ് പാറക്കല്‍
Friday, 24th April 2026, 3:14 pm

മുംബൈക്കെതിരായ വിജയത്തിന് പിന്നാലെ ചെന്നൈയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ്. അകീല്‍ ഹൊസൈന്‍ എല്ലായിപ്പോഴും പ്ലെയിങ് ഇലവനില്‍ ഉണ്ടാകണമെന്നും മാറ്റ് ഷോര്‍ട്ടിനെ എന്തിനാണ് അകീലിന് മുന്നില്‍ കളിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല സഞ്ജു സാംസണിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് അകീല്‍ ഹൊസൈനിന് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കണമായിരുന്നുവെന്നും ബദരീനാദ് കൂട്ടിച്ചേര്‍ത്തു.

‘എല്ലായ്പ്പോഴും അകീല്‍ ഹൊസൈന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാകണം. മാത്യു ഷോര്‍ട്ടിനെ അവര്‍ എന്തിനാണ് അകീലിന് മുന്നേ കളിപ്പിച്ചതെന്ന് എനിക്കറിയില്ല. മത്സരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയിട്ടുണ്ട്. 100 ശതമാനം എന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് അകീല്‍ ഹൊസൈന്‍ ആകുമായിരുന്നു.

സഞ്ജു സാംസണോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട്, വാംഖഡെ വിക്കറ്റില്‍ 207 റണ്‍സ് നേടാമായിരുന്നു. സ്പിന്നര്‍മാര്‍ക്ക് സാധാരണയായി ഒരു ശവക്കുഴിയായ വാംഖഡെ വിക്കറ്റില്‍ അദ്ദേഹം പന്ത് തിരിച്ചു. അദ്ദേഹത്തിന്റെ കഴിവും സ്വഭാവവും വളരെ ശ്രദ്ധേയമാണ്,’ സുബ്രഹ്‌മണ്യം ബദരീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

മത്സരത്തില്‍ മുംബൈയെ എളുപ്പം തകര്‍ക്കാന്‍ സാധിച്ചത് സൂപ്പര്‍ സ്പിന്നര്‍ അകീല്‍ ഹൊസൈനിന്റെ പ്രകടനത്തിന്റെ മികവിലാണ്. ഇംപാക്ട് പ്ലെയറായി വന്ന് ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 4.25 എന്ന മിന്നും എക്കോണമിയും താരത്തിനുണ്ടായിരുന്നു. താരത്തിന് പുറമെ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗദരി, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍ ഗുര്‍ജപ്‌നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കിടിലന്‍ സെഞ്ച്വറി കരുത്തിലായിരുന്നു യെല്ലോ ആര്‍മി സ്‌കോര്‍ ഉയര്‍ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.

അതേസമയം ഏപ്രില്‍ 26ന് ഗുജറാത്തിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: Subramaniam Badrinath Talking About Akeal Hosein And Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ