ന്യൂദല്‍ഹി: പത്തനംതിട്ടയില്‍ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഭീകരമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കായിക മേഖലയിലെ ദുരനുഭവങ്ങള്‍ തുടരുകയാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുഭാഷിണി അലി പറഞ്ഞു.
ന്യൂദല്‍ഹി: പത്തനംതിട്ടയില്‍ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഭീകരമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കായിക മേഖലയിലെ ദുരനുഭവങ്ങള്‍ തുടരുകയാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുഭാഷിണി അലി പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്നും സി.പി.ഐ.എം പ്രതികരിച്ചു. കായിക മേഖലയിലെ ചൂഷണത്തിന് മറ്റൊരു ഉദാഹരണമാണ് ബ്രിജ് ഭൂഷണ്‍ സിങ്ങെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി.
നിലവില്‍ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 40 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ 15 പ്രതികള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ അഞ്ച് പേരുടെയും ഇന്ന് പത്ത് പേരുടെയും അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളില്‍ പരിശീലകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
62 പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നിലവില്‍ 18 വയസുണ്ട്.
സി.ഡബ്ല്യു.സിയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.ഡബ്ല്യു.സിയ്ക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്.പിക്ക് കൈമാറുകയായിരുന്നു.
പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ‘കൗമാര-ആരോഗ്യ-വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ നടത്തിയ ബോധവത്ക്കരണ ക്ലാസില്‍ വെച്ചാണ് പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കൗണ്‍സിലറിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി വിവരങ്ങള്‍ പറയുകയായിരുന്നു.
വിഷയത്തിന്റെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കുട്ടിയെ ഉടന്‍ കൗണ്‍സിലിങ്ങിന് വിധേയപ്പെടുത്തുകയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സി.ഡബ്ല്യൂ.സി കേസ് കൈമാറുകയുമായിരുന്നു. ജില്ലയിലെ പത്തനംതിട്ട, കോന്നി തുടങ്ങിയ സ്റ്റേഷനുകളിലായി അഞ്ച് എഫ്.ഐ.ആറുകള്‍ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlight: Subhashini Ali says that the case of harassment of a sportsperson in Pathanamthitta is terrible