കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും പുരുഷന്മാരെന്ന് പഠന റിപ്പോര്‍ട്ട്
Kerala News
കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും പുരുഷന്മാരെന്ന് പഠന റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 11:17 am

കൊച്ചി: കേരളത്തില്‍ പുരുഷന്മാരുടെ ഇടയില്‍ ആത്മഹത്യ പ്രവണത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. എറണാകുളം ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വകുപ്പാണ് ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2020-23 കാലയാളവില്‍ ആത്യമഹത്യ ചെയ്തവരില്‍ 79%വും പുരുഷന്മാരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും 45നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.

തൊഴില്‍രഹിതരെ അപേക്ഷിച്ച് തൊഴിലാളികളാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും. അതില്‍ തന്നെ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരിലും ദിവസവേതനക്കാര്‍ക്കിടയിലുമാണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുതല്‍.

സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യകളില്‍ 41%വും ഈ ജില്ലകളിലാണ്.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണവുമായി ബന്ധപ്പെട്ട് പൂര്‍ണരൂപം പ്രസിദ്ധപ്പെടുത്തും.

Content Highlight: Study says most suicides in Kerala are men