ജോലി നല്‍കിയില്ല; ഇരുന്നൂറോളം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ജെ.എസ്.ഡബ്ലു ഓഫീസ് അടിച്ചു തകര്‍ത്തു
national news
ജോലി നല്‍കിയില്ല; ഇരുന്നൂറോളം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ജെ.എസ്.ഡബ്ലു ഓഫീസ് അടിച്ചു തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 8:37 pm

ഭുവനേശ്വര്‍: ഒഡീഷയിലെ ഇരുന്നൂറോളം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ജെ.എസ്.ഡബ്ലു ഗ്രൂപ്പിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു. ഗ്രൂപ്പ് ജോലി നല്‍കുന്നില്ലെന്നാരോപിച്ചാണ് തുറമുഖ നഗരമായ പരദീപിലെ ഓഫീസ് അടിച്ചു തകര്‍ത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിജു പട്‌നായിക് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് ഓഫീസ് ആക്രമണത്തിന് പിന്നില്‍. നേരത്തെ ഗ്രൂപ്പ് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോള്‍ ജോലി നല്‍കുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

നേരത്തെ ഗ്രൂപ്പിനെതിരെ വിദ്യാത്ഥികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയിരുന്നു. ആ സമയത്ത് വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞുവെക്കുകയാണ് ചെയ്തത്.

ഒക്ടോബര്‍ 15ന് നടന്ന റിക്രൂട്ട്‌മെന്റില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാമുഖ്യം നല്‍കാമെന്ന് ഗ്രൂപ്പ് പറഞ്ഞിരുന്നുവെന്നും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ജോലി നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ