മൂന്ന് അന്വേഷണ ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. ഇതില്‍ ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണസംഘമാണ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുക.
മരണത്തില്‍ കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്‌കൂളിലെ പ്രധാന അധ്യാപികയെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തത്. പ്രധാനാധ്യാപിക എസ്. സുജയെയാണ് സസ്പെന്റ് ചെയ്തത്.
വിദ്യാര്‍ത്ഥിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മിഥുന്റെ അമ്മ സുജ നാട്ടിലെത്തിയതിന് ശേഷമാണ് ചടങ്ങുകള്‍ നടത്തിയത്. വൈകീട്ട് വിളന്തറയിലെ വീട്ടുവളപ്പിലാണ് മിഥുനെ സംസ്‌കാരിച്ചത്.