ന്യൂദല്‍ഹി: തെരുവുനായ ശല്യത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. നായകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് എട്ട് ആഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. വന്ധ്യംകരിച്ച് നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
ന്യൂദല്‍ഹി: തെരുവുനായ ശല്യത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. നായകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് എട്ട് ആഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. വന്ധ്യംകരിച്ച് നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഇടക്കാല വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ വിധി.
വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തെരുവ് നായ്ക്കളുടെ ആവാസ വ്യവസ്ഥ നിലനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടയ്ക്കിടെ പരിശോധനകൾ നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തെരുവ് മൃഗങ്ങൾ പതിവായി കാണപ്പെടുന്ന ഹൈവേകളുടെ ഭാഗങ്ങൾ തിരിച്ചറിയുന്നതിനായി സംയുക്ത ഡ്രൈവ് നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോടും (എൻ.എച്ച്.എ.ഐ) ബെഞ്ച് ആവശ്യപ്പെട്ടു. തെരുവുകളിൽ അലഞ്ഞ് നടക്കുന്ന പശുക്കളെയും മറ്റ് മൃഗങ്ങളെയും മാറ്റി പാർപ്പിക്കാനും നിർദേശമുണ്ട്.
തെരുവുനായ ശല്യവും ആക്രമണവും വ്യാപകമായതോടെ നിരവധി പേർ പരാതിയുമായും നടപടികൾ ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച കേരളത്തിൽ നിന്നും ദൽഹിയിൽ നിന്നടക്കമുള്ളവർ കേസ് നൽകിയിരുന്നു.
പിന്നാലെയാണ് ഈ വിഷയത്തിൽ കോടതി സ്വമേധയ കേസെടുത്തത്. നേരത്തെ, ഈ വിഷയത്തിൽ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിമാരുടെ സത്യവാങ്മൂലം പരിശോധിച്ചതിന് ശേഷമാണ് ഈ സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
ജനുവരി 13ന് കേസിന്റെ കൂടുതൽ വാദം കേൾക്കും.
Content Highlight: Stray dog nuisance: Dogs must be removed from public places within eight weeks: Supreme Court