ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
പശു സംരക്ഷണം അതിരുവിട്ടു; മോദിക്ക് വോട്ടില്ലെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍
ന്യൂസ് ഡെസ്‌ക്
Thursday 7th February 2019 7:45am

ലക്‌നൗ: പശു സംരക്ഷണത്തിനായി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. ഗോസംരക്ഷണ പദ്ധതി മൂലം പശുക്കളെ വിറ്റഴിക്കാനാകാത്ത അവസ്ഥയാണെന്നും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കൃഷിയിടങ്ങളിലെത്തി നാശം വിതക്കാതിരിക്കാന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ രാത്രി മുഴുവന്‍ പാടങ്ങളില്‍ കഴിയുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പും ഈ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ഇത്ര ഭീകരമായിരുന്നില്ല അവസ്ഥ. ഇതുകാരണം പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണോ എന്ന കാര്യം രണ്ടുവട്ടം ആലോചിക്കുമെന്ന് യു.പിയിലെ കര്‍ഷകര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യു.പിയിലെ മഹാബാന്‍ ഉള്‍പ്പെടെ ഒമ്പത് ഗ്രാമങ്ങളിലെ 50ലധികം കര്‍ഷകരാണ് നിലപാട് വ്യക്തമാക്കിയത്.

ALSO READ: വാദ്രയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; കുറ്റം നിഷേധിച്ച് വാദ്ര:രാഷ്ട്രീയ പ്രേരിതമെന്ന് പ്രിയങ്ക

ഇവരെല്ലാം 2014ല്‍ മോദിക്ക് വോട്ട് ചെയ്തവരാണ്. കന്നുകാലി പ്രശ്‌നവും വിളകളുടെ കുറഞ്ഞ വിലയുമാണ് കര്‍ഷകരുടെ ബി.ജെ.പി വിരുദ്ധ വികാരത്തിന് കാരണം.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റുകളില്‍ 73ലും വിജയിച്ചത് എന്‍.ഡി.എ സ്ഥാനാര്‍ഥികളാണ്. ഡിസംബറില്‍ ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളില്‍ പരാജയമറിഞ്ഞ ബി.ജെ.പി ഏതുവിധേനയും പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 263 ദശലക്ഷത്തോളം വരുന്ന കര്‍ഷകരെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ്.പശു സംരക്ഷണം അതിരുവിട്ടു; മോദിക്ക് വോട്ടില്ലെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍
പശുവിനെ പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കുമായി വളര്‍ത്തുക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കളായ കര്‍ഷകര്‍ പൊതുവെ ചെയ്യാറുള്ളത്. പശുമാംസം ഭക്ഷിക്കുന്നത് വലിയ പാപമായി അവര്‍ കരുതുന്നു. എന്നാല്‍, പ്രായമായ കന്നുകാലികളെ വില്‍ക്കാനുള്ള സ്വാതന്ത്ര്യം മുമ്പുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണവും രൂക്ഷമായി.

WATCH THIS VIDEO:

Advertisement