ഹിമമഴയായി വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ നിത്യ മാമ്മന്‍
Malayalam Cinema
ഹിമമഴയായി വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ നിത്യ മാമ്മന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th September 2025, 7:16 am

ടൊവിനോ തോമസും സംയുക്ത മേനോനും അഭിനയിച്ച എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലേക്ക് പുതിയൊരു ഗായികയെ കൊണ്ടുവരാം എന്ന് സംഗീത സംവിധായകന്‍ കൈലാസ് മേനോനും സംവിധായകനും ചേര്‍ന്ന് തീരുമാനിക്കുന്നു.

അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു യുവഗായിക പാടുന്ന വീഡിയോ കൈലാസ് മേനോന്റെ അമ്മ കാണുന്നത്. അമ്മ അത് കൈലാസിനെ കാണിക്കുകയും ആ പാട്ട് കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം ആ ഗായികയെ നീ ഹിമമഴയായി ട്രാക്ക് പാടാന്‍ വിളിച്ചു.

ട്രാക്ക് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. ആ പാട്ട് ഒരുപാട് ആളുകള്‍ ശ്രദ്ധിച്ചു. ആരാണ് ഇത് പാടിയതെന്നും.  നിത്യ മാമ്മന്‍ എന്ന പാട്ടുകാരിയായിരുന്നു അത്.

മലയാളത്തിലേക്ക് അരങ്ങേറിയതിനെക്കുറിച്ച് ഒരുപാട് സന്തോഷത്തോടെയാണ് നിത്യ പറയുന്നത്,

‘നീ ഹിമമഴയായ്’ കൈലാസ് മേനോനാണ് സംഗീതസംവിധാനം. ഹിമമഴ എന്ന പാട്ടിലേക്ക് ഞാന്‍ എത്താന്‍ കാരണം അദ്ദേഹത്തിന്റെ അമ്മ ഗിരിജാദേവിയാണ്. ബെംഗളൂരുവില്‍ ആര്‍ക്കിടെക്ചര്‍ പഠിക്കുന്ന സമയംമുതല്‍ എനിക്കൊരു യുട്യൂബ് ചാനല്‍ ഉണ്ട്. കവര്‍ സോങ്‌സ് ആയിരുന്നു കൂടുതലും ചെയ്തിരുന്നത്. പിന്നീട് സ്റ്റേജ് ഷോകളില്‍ പാടാന്‍ അവസരം കിട്ടിത്തുടങ്ങി. അങ്ങനെയൊരു പെര്‍ഫോമന്‍സിന്റെ വീഡിയോ കൈലാസ് മേനോന്റെ അമ്മ കണ്ടു. അമ്മ അത് കൈലാസ് മേനോനെ കാണിച്ചു’

ഒരു പുതിയ പാട്ടുകാരിയെ അവതരിപ്പിക്കാം എന്ന തീരുമാനത്തില്‍ നിന്നുമാണ് നിത്യയെ ആ പാട്ട് പാടാന്‍ വേണ്ടി ഏല്‍പ്പിച്ചത്. അവരോട് നന്ദിയുണ്ടെന്നാണ് നിത്യ പറയുന്നത്. കാരണം അവരുടെ തീരുമാനം നിത്യയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

അതിന് ശേഷം നിരവധി ഹിറ്റ് പാട്ടുകള്‍ പാടി. അതിനിടയില്‍, കരിയറിന്റെ തുടക്കത്തില്‍ മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നിത്യ മാമ്മന്‍ സ്വന്തം പേരിലാക്കി.

നരണിപ്പുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന പടത്തിലെ ബി.കെ ഹരിനാരായണന്‍ വരികളെഴുതി, എം.ജയചന്ദ്രന്‍ ഈണമിട്ട വാതിക്കല്‍ വെള്ളരിപ്രാവ് എന്ന പാട്ടിനാണ് നിത്യയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

അത് ഭാഗ്യത്തേക്കാള്‍ അനുഗ്രഹം എന്നാണ് നിത്യക്ക് പറയാനുള്ളത്. ആ പാട്ട് എല്ലാ തലമുറയിലുള്ളവര്‍ക്കും ഇഷ്ടമാണ്. എം.ജയചന്ദ്രന്റെ മനോഹരമായ കോമ്പോസിഷന്‍ ആണെന്നും അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മാജിക് ആ പാട്ടിലുണ്ടെന്നും നിത്യ പറയുന്നു.

Content Highlight: Story Of Nithya Mammen in Malayalam Cinema