ഇന്റര്‍നെസ്റ്റ്
Daily News
ഇന്റര്‍നെസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd September 2015, 10:39 am

onappathipp


 


| കഥ : ഉമര്‍ തറമേല്‍ |

| വര : ജോജു ഗോവിന്ദ്‌ |


internest1അന്നത്തെ ക്ലാസ് കഴിഞ്ഞു, ഇരുവരും ക്യാമ്പസില്‍ നിന്നിറങ്ങി.
അയാള്‍ ചോദിച്ചു : നമ്മുക്ക് ഇന്റര്‍നെറ്റില്‍ പോയാലോ ?
അന്ന് സാര്‍ അതേകുറിച്ച് ക്ലാസ് എടുത്തപ്പോള്‍ ഒന്നും എനിക്ക് മനസിലായില്ല. കൊള്ളാം പദ്ധതി – അവള്‍ സമ്മതിച്ചു.
എവിടെയാണത് ?- അവള്‍ ചോദിച്ചു.
“അതെവിടെയുമാണ് ” – അയാള്‍.
അത് ഏതുപോലെയുണ്ടാകും ?
“അത് ഡിസ്‌നേലാന്റ് പോലെയുണ്ടാകും” അയാള്‍
കൊള്ളാം അവള്‍ തുള്ളിച്ചാടി.
അവര്‍ ഇന്റര്‍നെറ്റിലേക്ക് കയറി.
അയാള്‍ മൗസ് പിടിച്ചു ഞെക്കി.
ഇതെന്താണ് കാണിക്കുന്നത്…..
ഇതിന്റെ പേരാണ് മിക്കിമൗസ്, ഇന്റര്‍നെറ്റ് തുറക്കുന്നതിങ്ങനെയാണ്.
കമാന്റുകള്‍ ഒന്നൊന്നായി അയാള്‍ പ്രയോഗിച്ചു. മനോഹരമായ പുല്‍ത്തകിടുകള്‍, കടല്‍, ഫാന്‍സിപാര്‍ക്കുകള്‍, സൈബര്‍മേറ്റുകള്‍, കൊക്കൊകോള ഒഴിയുകയും നിറയുകയും ചെയ്യുന്ന വീഞ്ഞുഗ്ലാസുകള്‍, ചിയേഴ്‌സ് ഒന്നൊന്നായി പ്രയോഗിച്ചുതീര്‍ന്നപ്പോള്‍ ഇരുവരും തളര്‍ന്നു.
സുഹൃത്തെ, യഥാര്‍ത്ഥത്തില്‍ ഇതെന്താണ് ? അവള്‍ ചോദിച്ചു.
“ഇന്റര്‍നെസ്റ്റ് ” – അയാള്‍
അടിവയറ്റില്‍ കൈവെച്ചിട്ട് അവള്‍ സ്‌നേഹത്തോടെ മൊഴിഞ്ഞു,
“ഇന്നര്‍നെസ്റ്റ്”.