രാജസ്ഥാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടത് തങ്ങളുടെ തന്നെ മോശം റെക്കോഡില്‍ നിന്ന്; ഐ.പി.എല്ലിലെ കുഞ്ഞന്‍ ടോട്ടലുകള്‍ ഇങ്ങനെ
Cricket news
രാജസ്ഥാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടത് തങ്ങളുടെ തന്നെ മോശം റെക്കോഡില്‍ നിന്ന്; ഐ.പി.എല്ലിലെ കുഞ്ഞന്‍ ടോട്ടലുകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th May 2023, 11:04 pm

ഞായറാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ ഐ.പി.എല്‍ ചരത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടളാണ് രാജസ്ഥാന്‍ നേടിയത്.
ഇതിന് മുമ്പ് 49 റണ്‍സെടുത്ത ബെംഗളൂരുവും 58 റണ്‍സെടുത്ത രാജസ്ഥാനും തന്നെയാണ് മോശം റെക്കോര്‍ഡിലെ ആദ്യ രണ്ട് സ്ഥാനത്തുള്ളത്.

കൊല്‍ക്കത്തക്കെതിരെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 2017ലാണ് വിരാടിന്റെ ആര്‍.സി.ബി ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുഞ്ഞന്‍ സ്‌കോറായ 49 റണ്‍സ് നേടിയത്.

2009ല്‍ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് കാരണം ദക്ഷ്യണാഫ്രക്കയിലെ കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ ആര്‍.സി.ബിക്കെതിരായിട്ടായിരുന്നു രാജസ്ഥാന്‍ രണ്ടാമത്തെ മോശം സ്‌കോറായ 58 റണ്‍സ് നേടുന്നത്.

അതേസമയം, രാജസ്ഥാന്റെ മോശം പ്രകടനങ്ങള്‍ ഇങ്ങെനയാണ്.

2009ല്‍ കേപ്ടൗണ്‍ ബെംഗളൂരുവിനെതിരെ 58 റണ്‍സ്. 2023ല്‍ ജെയ്പൂരില്‍ ബെംഗളൂരുവിനെതിരെ 59 റണ്‍സ്. 2011ല്‍ കൊല്‍ക്കത്തക്കെതിരെ 81 റണ്‍സ്. 2021ല്‍ ഷാര്‍ജയില്‍ കൊല്‍ക്കത്തക്കെതിരെ 85 റണ്‍സ്.