[]തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ ബാലകൃഷ്ണന്‍ സമ്മതിച്ചു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഭവത്തില്‍ പോലീസിന് പാളിച്ച സംഭവിച്ചതായി തിരുവഞ്ചൂര്‍ അറിയിച്ചത്.
യു.ഡി.എഫ് യോഗത്തില്‍ പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വലിയൊരു വിഭാഗം കണ്ണൂരില്‍ പോലീസിന്റെ വീഴ്ചയാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന വാദത്തോട് അംഗീകരിച്ചു.
ആര്‍ ബാലകൃഷ്ണപിള്ളയടക്കം പല നേതാക്കളും ഇക്കാര്യത്തില്‍ അഭ്യന്തര വകുപ്പിന്റെ വീഴ്ചയെപറ്റി കനത്ത വിമര്‍ശനമാണുയര്‍ത്തിയത്. പോലീസിന് പ്രതേകിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ചയുണ്ടായതായി നേതാക്കള്‍ കുറ്റപ്പെടുത്തി.
തുടര്‍ന്നാണ് ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി അഭ്യന്തര മന്ത്രി തുറന്ന് സമ്മതിച്ചത്. കണ്ണൂരിലെ സംഭവത്തില്‍ പോലീസിന് പാളിച്ചയുണ്ടായിയെന്നത് സത്യമാണ്.
പക്ഷെ കണ്ണൂരിലെ പോലീസിലെ രാഷ്ട്രീയം വേറെയാണ്. അവിടെയുള്ള പോലീസസുകാരില്‍ അധികവും ഇടത് അനുകൂലികളാണ്. പാളച്ച അംഗീകരിച്ച് കൊണ്ട് തന്നെ ജില്ലയിലെ പോലീസില്‍ സമഗ്രമായ അഴിച്ച് പണിക്ക് തയ്യാറാണെന്ന് തിരുവഞ്ചൂര്‍ യോഗത്തെ അറിയിച്ചു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന കാര്യവും യോഗത്തില്‍ ചര്‍്ച്ചയായി. ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നത് പ്രായോഗികമാണോ എന്ന ചോദ്യം യോഗത്തില്‍ ഉയര്‍ന്നു വന്നു. സുരക്ഷയ്ക്ക് പ്രത്യേക സംഘത്തിനെ നിയോഗിക്കണമെന്ന ആവശ്യവുമുയര്‍ന്നു.
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകം നശിപ്പിച്ച സംഭവത്തെ യോഗം അപലപിച്ചു. കുറ്റക്കാര്‍ ആരായാലും അവരെ സംരക്ഷിക്കരുതെന്നും നിയമത്തിന മുന്നില്‍ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലകള്‍ തോറും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
