എഡിറ്റര്‍
എഡിറ്റര്‍
ലാസ് വേഗസ്: വെടിയുതിര്‍ത്തത് വെളുത്തവര്‍ഗക്കാരന്‍; ഭീകരവാദമായി പരിഗണിക്കാനാവില്ലെന്ന് പൊലീസ്
എഡിറ്റര്‍
Tuesday 3rd October 2017 12:20pm

ലാസ് വേഗസ്: ലാസ് വേഗസില്‍ 58 പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആക്രമണത്തിനു പിന്നില്‍ വെളുത്തവര്‍ഗക്കാരനായ 64കാരനായ സ്റ്റീഫന്‍ പെഡോക്കാണെന്ന് പൊലീസ്. അതേസമയം ഇയാള്‍ ഇസ്‌ലാമിക് സ്റ്റേറ്റിലെ അംഗമാണെന്ന ഐ.എസ്.ഐ.എസ് വാദം യു.എസ് അന്വേഷണ ഏജന്‍സി തള്ളി.

ലാസ് വേഗസിലുണ്ടായ വെടിവെപ്പ് ഭീകരാക്രമണമല്ലെന്നാണ് എഫ്.ബി.ഐ പറയുന്നത്. ആക്രമണം ഭീകരാക്രമണമല്ലെന്നാണ് വെടിവെപ്പ് അന്വേഷിക്കുന്ന പൊലീസുകാരും പറയുന്നത്.

നവാഡ നിയമപ്രകാരം ഈ ആക്രമണത്തെ ഭീകരാക്രമണമായി പരിഗണിക്കാമെന്നിരിക്കെയാണ് പൊലീസ് ഭീകരാക്രമണമെന്ന വാദം തള്ളിയിരിക്കുന്നത്. ‘പൊതുജനങ്ങളുടെ മരണവും ശാരീരികമായി വലിയ പരുക്കുകളും സൃഷ്ടിക്കുകയെന്ന ലക്ഷക്ഷ്യമിട്ടു നടത്തുന്ന അക്രമം, ബലപ്രയോഗം, വിധ്വംസക പ്രവൃത്തിയെന്നിവയെ ഭീകരവാദ പ്രവര്‍ത്തനമായി കാണാം’ എന്നാണ് നവാഡയിലെ നിയമം പറയുന്നത്.


Must Read: ഹാദിയ കേസില്‍ കക്ഷിചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന് സുപ്രീം കോടതിയുടെ അനുമതി


യന്ത്രതോക്കുപയോഗിച്ച് ഇയാള്‍ നടത്തിയ വെടിവെപ്പില്‍ 200ലേറെ പേര്‍ക്ക് പരുക്കേറ്റു എന്നു സ്ഥിരീകരിച്ച പൊലീസ് തന്നെയാണ് ഇത് ഭീകരാക്രമണമാണെന്ന് ഈ അവസരത്തില്‍ പറയാനാവില്ലെന്ന് പറയുന്നത്.

ഐ.എസ്.ഐ.എസിന്റെ ഏജന്‍സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് മാസങ്ങള്‍ക്കു മുമ്പ് ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്തയാളാണ് പെഡ്ഡോക്ക് എന്നാണ്. ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

നേവഡയിലെ മെസ്‌ക്വിറ്റിലെ റിട്ടയര്‍മെന്റ് ഹോമിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൂട്ടക്കുരുതിക്കു പിന്നിലെ കാരണം എന്താണെന്ന കാര്യം പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്.

Advertisement