എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണ്ണം പാലക്കാടിന്
എഡിറ്റര്‍
Friday 20th October 2017 9:12am

 

ചിത്രം കടപ്പാട്: മാതൃഭൂമി

പാല: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍ അജിത്താണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ ബോസിലിലെ അനുമോള്‍ തമ്പി മേളയിലെ രണ്ടാം സ്വര്‍ണ്ണം നേടി. മൂന്നാം സ്വര്‍ണം ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ പി. ചാന്ദിനി സ്വര്‍ണം നേടി.


Read more:  ബി.ജെ.പി നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കരുത്; ദേശീയ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ് വിമര്‍ശിക്കേണ്ടത്: കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ഗാന്ധി


മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് പാലായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്.

കാല്‍നൂറ്റാണ്ടിന് ശേഷമാണ് പാല കൗമാര കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. തിങ്കളാഴ്ചയാണ് മേളയുടെ സമാപനം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മല്‍സരങ്ങള്‍.  മേളയില്‍ പാലക്കാടാണ് നിലവിലെ ചാമ്പ്യന്മാര്‍. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനാണ് ചാമ്പ്യന്‍ പട്ടം.

Advertisement