ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനല്ല, ജയിലില്‍ നല്ല പെരുമാറ്റം: പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ന്യൂസ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 12:58pm

 

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സാധാരണഗതിയില്‍ പ്രതിവര്‍ഷം ലഭിക്കേണ്ട പരോള്‍ പോലും കുഞ്ഞനന്തന് ലഭിച്ചിട്ടില്ല. ജയിലിലെ സ്വഭാവത്തിന്റെയും പൊലീസിന്റെയും പ്രൊബേഷന്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നിയമപ്രകാരം പരോള്‍ നല്‍കിയിരിക്കുന്നത്.

പരോള്‍ ചോദ്യം ചെയ്ത് കെ.കെ രമ നല്‍കിയ ഹരജി നിയമപ്രകാരം നിലനില്‍ക്കില്ലെന്നും അതിനാല്‍ ഹരജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Also read:മോദി റഫാല്‍ കരാറില്‍ ഒപ്പുവെക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ വിഭാഗവുമായി കൂടിക്കാഴ്ച നടത്തി: വിശദാംശങ്ങള്‍ പുറത്ത്

കെ.കുഞ്ഞനന്തനു പിണറായി സര്‍ക്കാരിന്റെ കാലത്തെ 20 മാസത്തിനുള്ളില്‍ ലഭിച്ചത് 15 പരോള്‍ അനുവദിച്ചതായി സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. 15 തവണയായി 193 ദിവസമാണ് കുഞ്ഞനന്തന്‍ പുറത്ത് കഴിഞ്ഞത്. ഇത് ചോദ്യം ചെയ്താണ് കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement