എ.ബി.വി.പിയിലൂടെ രാഷ്ട്രീയ ജീവതത്തിന് തുടക്കം; മോദിക്കെതിരെ വാരണാസിയിൽ കോൺഗ്രസ് ടിക്കറിറിൽ മത്സരിക്കുന്ന അജയ് റായ് ആരാണ് ?
ഡൂള്‍ന്യൂസ് ഡെസ്‌ക്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില് ശക്തനായ ഒരു സ്ഥാനാര്ത്ഥിയെ മത്സരത്തിന് ഇറക്കണമെന്നായിരുന്നു ഉത്തര്പ്രദേശ് പി.സി.സിയുടെ പ്രധാന ആവശ്യം. എല്ലാ തെരഞ്ഞെടുപ്പിലും മോദിക്കെതിരെ ദുര്ബലനായ സ്ഥാനാര്ത്ഥിയെ ആണ് മത്സരിപ്പിക്കുന്നതെന്ന് കോണ്ഗ്രസിനകത്ത് തന്നെ വിമര്ശനം ഉയര്ന്നിരുന്നു. കോണ്ഗ്രസിന്റെ നാലാംഘട്ട സ്ഥാനാര്ത്ഥി പട്ടിക ശനിയായഴ്ച പുറത്ത് വന്നപ്പോള് വാരണാസിയില് പ്രധാനമന്ത്രിക്കെതിരെ മത്സരത്തിനിറക്കിയത് അജയ് റായിയെ ആണ്. പ്രധാനമന്തരിക്കെതിരെ ശക്തനായ ഒരു സ്ഥാനാര്ത്ഥി വേണമെന്ന നിരന്തരമായ ആവശ്യത്തിനൊടുവില് കോണ്ഗ്രസ് നേതൃത്വം കളത്തിലറക്കിയ ഈ അജയ് റായ് ആരാണ്?.