കേന്ദ്രത്തെ 'തിരുത്താന്‍' ഇറങ്ങിത്തിരിച്ച് സ്റ്റാലിന്‍; തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഔദ്യോഗികമാക്കാന്‍ ആവശ്യപ്പെടും
national news
കേന്ദ്രത്തെ 'തിരുത്താന്‍' ഇറങ്ങിത്തിരിച്ച് സ്റ്റാലിന്‍; തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഔദ്യോഗികമാക്കാന്‍ ആവശ്യപ്പെടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th June 2021, 5:23 pm

ചെന്നൈ: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന തമിഴ് ഉള്‍പ്പെടെയുള്ള എല്ലാ ഭാഷകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാപദവി ലഭിക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളെ ഔദ്യോഗിക ഭാഷയാക്കാന്‍ യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയില്‍ ഹിന്ദിയാണ്. എട്ടാം ഷെഡ്യൂളില്‍ ഹിന്ദി ഉള്‍പ്പെടെ 22 ഭാഷകളുണ്ട്.

അതേസമയം, കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുകയാണ്.

കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്യാന്‍ ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്ക് തമിഴ്‌നാട് സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നിരുന്നു.

സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍ യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഒന്‍ഡ്രിയ അരസ് എന്ന വാക്കാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും കരുണാനാധിയും ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഒന്‍ഡ്രിയ അരസ് മാറി മാത്തിയ അരസ്( കേന്ദ്രസര്‍ക്കാര്‍) എന്ന വാക്കിലേക്ക് എത്തുകയായിരുന്നു.

സ്റ്റാലിന്‍ അധികാരത്തില്‍ വന്നതോടെയാണ് ഈ വാക്ക് വീണ്ടും കൊണ്ടുവന്നത്.
ഒന്‍ഡ്രിയ അരസ് തിരികെ കൊണ്ടുവന്ന തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തില്‍ കേന്ദ്രത്തിന് കടുത്ത അമര്‍ഷമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contnet Highlights: Stalin- Central Government conflict