എഡിറ്റര്‍
എഡിറ്റര്‍
വസ്ത്രങ്ങളിലെ കരിമ്പന്‍ കളയാം
എഡിറ്റര്‍
Wednesday 23rd August 2017 1:23pm

മഴക്കാലത്ത് പലപ്പോഴും വസ്ത്രങ്ങള്‍ ഇടയ്ക്കിടെ നനയുകയും നന്നായി ഉണക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ലൈറ്റ് കളറിലുള്ള വസ്ത്രങ്ങളില്‍ കരിമ്പന്‍ വരാന്‍ ഇടയാക്കാറുണ്ട്. ഇക്കാരണം കൊണ്ട് ആ വസ്ത്രം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥവരും. വെള്ള അടിവസ്ത്രങ്ങളിലും മറ്റും ഇത് സാധാരണമായി വരാറുണ്ട്.

ഇത് വസ്ത്രത്തിന്റെ ഭംഗി കളയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ കൊണ്ട് കരിമ്പന്‍ എളുപ്പത്തില്‍ കളയാം.

ബീച്ചിങ് പൗഡര്‍ ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കാം. ഇതിലേക്ക് വസ്ത്രങ്ങള്‍ ഇട്ട് കുറച്ചുസമയത്തിനുശേഷം ബേക്കിങ് പൗഡര്‍ വിതറുക. പിന്നീട് പത്തുമിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകാം.

വിനാഗിരി ഉപയോഗിച്ചും കരിമ്പന്‍ കളയാം. വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ത്ത് വസ്ത്രം അരമണിക്കൂര്‍ അതില്‍ മുക്കിവെക്കുക. പിന്നീട് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുക.

നാരാങ്ങാനീരുകൊണ്ടും കരിമ്പന് കളയാം. നാരങ്ങാ നീര് കരിമ്പനുള്ള ഭാഗത്ത് ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് കഴുകി കളയാം.

ഉരുളക്കിഴങ്ങ് ജ്യൂസ് കരിമ്പനു മുകളില്‍ പുരട്ടി 20മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

Advertisement