ശ്രീലങ്ക വുമണ്‍സും വെസ്റ്റ് ഇന്‍ഡീസ് വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ വിന്‍ഡീസ് വിജയിച്ചിരുന്നു. സെന്റ് ജോര്‍ജ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ വിന്‍ഡീസിന് സാധിച്ചു. ഇതോടെ പരമ്പര 2-1ന് വിജയിച്ച് അഭിമാന വിജയം സ്വന്തമാക്കാന്‍ വിന്‍ഡീസിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് ലങ്ക നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 46 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി വിന്‍ഡീസ് വുമണ്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യുവിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. 119 പന്തില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 100 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ നാലാം സ്ഥാനത്ത് ഇറങ്ങിയ സീനിയര്‍ താരം സ്റ്റഫൈന്‍ ടെയ്‌ലര്‍ 70 പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ 38 റണ്‍സും നേടിയിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ സ്റ്റഫാനി ടെയ്‌ലര്‍ക്ക് സാധിച്ചിരിക്കുകയാണ്. ഏകദിന വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് സ്റ്റഫാനിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സിനെ മറികടന്നാണ് താരം നേട്ടത്തില്‍ ഒന്നാമനായത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ താരം മിതാലി രാജാണ്.
അതേസമയം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഹര്‍ഷിത സമരവിക്രമയാണ്. 112 പന്തില്‍ ഏഴ് ഫോര്‍ അടക്കം 70 റണ്‍സാണ് താരം നേടിയത്. മാത്രമല്ല കേശവി ദില്‍ഹാരി 45 റണ്‍സും നേടി മികവ് പുലര്‍ത്തി.
Content Highlight: Stafanie Taylor In Great Record Achievement In Women’s ODI