എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച
എഡിറ്റര്‍
Wednesday 3rd May 2017 6:39pm

 

തിരുവനന്തപുരം ഈ വര്‍ഷത്തെ എസ്.എസ്.എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച (5-5-2017ന്) പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് ഫല പ്രഖ്യാപനം നടക്കുക.


Also read സെന്‍കുമാര്‍ നിയമനം മന്ത്രിസഭയില്‍; സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി


നേരത്തെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയ റിസല്‍ട്ടുകള്‍ പട്ടിക തിരിച്ച് തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു.

പരീക്ഷാ പാസ് ബോഡ് യോഗം വ്യാഴാഴ്ച വൈകീട്ട് നാലിനു ചേരാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ടു മുതല്‍ 30വരെയായിരുന്നു ഇത്തവണത്തെ പരീക്ഷകള്‍ നടന്നിരുന്നത്. മാര്‍ച്ച് എട്ടു മുതല്‍ 27 വരെയായിരുന്നു പരീക്ഷകള്‍ ആദ്യം ക്രമീകരിച്ചിരുന്നത്. പിന്നീട് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നതോടെയാണ് 30ത് വരെ പരീക്ഷകള്‍നീണ്ടത്.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാതൃകാ ചോദ്യപ്പേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണക്ക് പരീക്ഷ വീണ്ടും നടത്തിയത്.

Advertisement