എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു ; 95.98 ശതമാനം വിജയം
എഡിറ്റര്‍
Friday 5th May 2017 2:14pm

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനം വിജയമാണ് ഇത്തവണ ഉള്ളത്. 4,37,156 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

സിലബസ് പരിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യപരീക്ഷാഫലമാണ് ഇത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂള്‍ കോഴിക്കോട്ടെ ചാലപ്പുറം സ്‌കൂളാണ്. 377 പേരാണ് ഇവിടെ പരീക്ഷയ്ക്കിരുത്തിയത്.

വിജയശതമാനം കൂടുതലുള്ള റവന്യൂജില്ല പത്തനംതിട്ടയാണ്. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയാണ്.

1174 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. 405 സര്‍ക്കാര്‍ സ്‌കൂളുകളും സമ്പൂര്‍ണ വിജയം നേടി.

20967 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഈ വര്‍ഷം.

Advertisement