തിരുവനന്തപുരം: യുദ്ധ സാഹചര്യത്തില്‍ മാറ്റിവെച്ച ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കും. പ്ലസ് വണ്‍ അഡ്മിഷന്‍ സമയം കണക്കിലെടുക്കുമ്പോള്‍ ഇനി കൃത്യ സമയത്ത് എസ്.എസ്.എല്‍.സി പരീക്ഷ നടത്താനാകില്ലെന്ന് വിലയിരുത്തിയതോടെയാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരാനും തീരുമാനമായി. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ പരീക്ഷകളിലെ ശരാശരി മാര്‍ക്ക് പരിഗണിക്കാനാണ് തീരുമാനം. എസ്.എസ്.എല്‍.സിക്കാര്‍ക്ക് ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാര്‍ക്ക് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.
ഗള്‍ഫിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ച് രണ്ടിന് തീരുമാനിച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കാനിരിക്കെയായിരുന്നു തീരുമാനം.
പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് തീരുമാനിക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെങ്കിലും സംഘര്‍ഷം അനിശ്ചിതമായി നീണ്ടതോടെ പരീക്ഷകള്‍ ഒടുവില്‍ റദ്ദാക്കിയിരിക്കുകയാണ്.
Content Highlight: SSLC, Plus Two exams in Gulf to be cancelled; system to replace marks