സി.പി.എം-സി.പി.ഐ ലയനം ജനങ്ങളുടെ ആവശ്യമാണെന്ന് എസ്.ആര്‍.പി
Daily News
സി.പി.എം-സി.പി.ഐ ലയനം ജനങ്ങളുടെ ആവശ്യമാണെന്ന് എസ്.ആര്‍.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2014, 8:28 pm

[] ന്യൂദല്‍ഹി: സി.പി.എം-സി.പി.ഐ ലയനം ജനങ്ങളുടെ ആവശ്യമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. അഭിപ്രായവ്യത്യാസങ്ങളുള്ള വിഷയങ്ങളില്‍ യോജിപ്പിലെത്തിയാലെ ലയനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

നയപരമായ കാര്യങ്ങളിലും രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും വ്യത്യസ്ത നിലപാടാണ് രണ്ട് പാര്‍ട്ടികള്‍ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പാര്‍ട്ടികളും ലയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ചെന്നൈയില്‍ നടന്ന ഉമാനാഥ് അനുസ്മരണ പ്രഭാഷണത്തിലാണ് പാര്‍ട്ടിയുടെ പ്രധാനനേതാക്കളുടെ പരിശ്രമങ്ങള്‍ പാഴായി പോകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കാരാട്ട് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ ബിനോയ് വിശ്വം എഴുതിയ എഡിറ്റോറിയലിലൂടെ സി.പി.എം-സി.പി.ഐ ലയനം വൈകിക്കൂടാ എന്ന അഭിപ്രായം സി.പി.ഐ മുന്നോട്ട് വെച്ചിരുന്നു.