ശബ്ദം കൊള്ളാമല്ലോ നിങ്ങള്‍ ഒരു കലക്ക് കലക്കുമെന്ന് അയാള്‍ പറഞ്ഞു: ശ്രീകാന്ത് മുരളി
Malayalam Cinema
ശബ്ദം കൊള്ളാമല്ലോ നിങ്ങള്‍ ഒരു കലക്ക് കലക്കുമെന്ന് അയാള്‍ പറഞ്ഞു: ശ്രീകാന്ത് മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 4:54 pm

സംവിധായകന്‍, അഭിനേതാവ് എന്നീ നിലയില്‍ ശ്രദ്ധേയനാണ് ശ്രീകാന്ത് മുരളി. ആക്ഷന്‍ ഹീറോ ബിജു, ഹോം എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ശബ്ദം വ്യത്യസ്തമായതുകൊണ്ട് കേട്ടാല്‍ പെട്ടെന്ന് തിരിച്ചറിയുമെന്നത് ഗുണം ചെയ്തിട്ടില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.

‘എന്റെത് ഒരു കലാകുടുംബമാണ്. അച്ഛന്‍ നന്നായി പാടുമായിരുന്നു. ഭാര്യ സംഗീത ഗായികയാണ്. ഞാന്‍ ധാരാളം പാട്ട് കേള്‍ക്കാറുണ്ട്. ചെറുപ്പത്തില്‍ പാട്ട് പഠിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ പാറപ്പുറത്ത് ചിരട്ടയുരയ്ക്കുന്നതു പോലുള്ള ഈ ശബ്ദംവെച്ചോ? എന്ന് ചോദിച്ചതോര്‍ക്കുന്നു. അതൊരു വാശിയായി. സ്‌കൂളില്‍ ഈശ്വരപ്രാര്‍ഥനയും ദേശീയഗാനവുമൊക്കെ പാടാനും സംഘഗാനത്തിനുമൊക്കെ ഞാനും കേറി നിന്നിട്ടുണ്ട്.

കോളേജ് കാലത്ത് പനച്ചിക്കാട് അമ്പലത്തില്‍ അനൗണ്‍സ്‌മെന്റിന് പോകുമായിരുന്നു. എട്ടു വര്‍ഷത്തോളം അനൗണ്‍സ്‌മെന്റ് ചെയ്തു. അവിടെ പരിപാടികള്‍ അവതരിപ്പിക്കാന്‍ വന്നിരുന്ന എല്ലാ കലാകാരന്‍മാരുമായും ഇപ്പോഴും നല്ല ബന്ധമാണ്,’ ശ്രീകാന്ത് മുരളി പറയുന്നു.

ടിവി ചാനലില്‍ ജോലി ചെയ്യുന്ന സമയത്ത് ഇവരെയൊക്കെ വിളിച്ച് പരിപാടി ചെയ്തിട്ടുണ്ടുണ്ടെന്നും
പ്രശസ്തരായ നിരവധി സംഗീതജ്ഞരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രാഗോത്സവം, സ്വരലയയുടെ ഗന്ധര്‍വ്വ സംഗീതം, ഗന്ധര്‍വ്വ സന്ധ്യ തുടങ്ങിയ പരിപാടികളുടെ പ്രോഗ്രാം പ്രൊഡ്യൂസറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ഈ ശബ്ദത്തില്‍ നടന്‍ എം.എസ്. തൃപ്പുണിത്തുറയ്ക്ക് വേണ്ടി താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

‘അഭിനയം തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. വിനീത് പറഞ്ഞതനുസരിച്ച് നിവിന്‍പോളിയോട് കഥ പറയാന്‍ പോയ എന്നെ പിടിച്ച് ‘ആക്ഷന്‍ഹീറോ ബിജു’വില്‍ അഭിനയിപ്പിച്ചത് എബ്രിഡ് ഷൈന്‍ ആണ്. കൊള്ളാമല്ലോ ഈ ശബ്ദം, നിങ്ങളൊരു കലക്ക് കലക്കുമെന്ന് പറഞ്ഞതും എബ്രിഡ് ഷൈന്‍ ആണ്. അങ്ങനെ യാണ് എന്റെ ജീവിതം ദോശ മറിച്ചിട്ടതു പോലെ മാറിയത്,’ശ്രീകാന്ത് മുരളി പറയുന്നു.

Content Highlight:  Srikanth Murali says that director Abrid Shine said, him that his voice is good